ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ. ഇതിൻറെ കാരണം എന്താണെന്ന് വെച്ചാൽ ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആയിരിക്കും ഈ സീസണിലെ അവസാനത്തെ ക്യാപ്റ്റൻ. എല്ലാതവണത്തെയും പോലെ തന്നെ ഇത്തവണയും മൂന്നുപേർ ആയിരുന്നു ക്യാപ്റ്റൻസി മത്സരത്തിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയത്.
അർജുൻ, സിജോ, ജിൻ്റോ എന്നിവരായിരുന്നു ഈ മത്സരങ്ങളിൽ ഉണ്ടായിരുന്നവർ. ഈ സീസണിലെ ആദ്യത്തെ ക്യാപ്റ്റൻ ആയിരുന്നു അർജുൻ. ശേഷം സിജോ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എങ്കിലും റോക്കിയിൽ നിന്നും മർദ്ദനം ഏറ്റതിനെ തുടർന്ന് സിജോ പുറത്തു പോവുകയായിരുന്നു. അതുകൊണ്ടുതന്നെ ആ ഭാരം ഇദ്ദേഹത്തിന് പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണ വളരെ വെറൈറ്റി ആയിട്ടുള്ള ഒരു ടാസ്ക് ആയിരുന്നു ഇവർക്ക് നൽകിയത്.
ഒരേസമയം ബുദ്ധിയും ഓർമ്മയും പരിശോധിക്കുന്ന ഒരുപാട് ചോദ്യങ്ങളും ഇതിനൊപ്പം തന്നെ ഫിസിക്കൽ ടാസ്കും ചേർന്നത് ആയിരുന്നു ഇത്തവണത്തെ മത്സരം. എല്ലാ മത്സരങ്ങളും പൂർത്തിയായപ്പോൾ സിജോ ആയിരുന്നു മുന്നിലെത്തിയത്. അങ്ങനെ ഇത്തവണത്തെ ക്യാപ്റ്റനായി സിജോ തിരഞ്ഞെടുക്കപെടുകയായിരുന്നു.
ഈ വാരത്തിലേക്ക് അവസാനത്തെ ക്യാപ്റ്റൻ ആകും എന്നതുകൊണ്ട് തന്നെ ക്യാപ്റ്റൻ സ്ഥിരം ലഭിക്കാറുള്ള അവകാശം ഇക്കുറി ഉണ്ടാവില്ല എന്ന് നേരത്തെ തന്നെ അവതാരകൻ അറിയിച്ചിരുന്നു. ഇങ്ങനെ പറഞ്ഞിരുന്നുവെങ്കിലും എന്തായിരിക്കും അത് എന്ന കാര്യത്തിൽ ഒരു സൂചനയും നൽകിയിട്ടില്ലായിരുന്നു. അത് ഇനിയും നമ്മൾ അറിയേണ്ടിയിരിക്കുന്നു. ഒരുപക്ഷേ ഇത്തവണത്തെ നോമിനേഷനിൽ ഈ ക്യാപ്റ്റൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ നിന്നും ഒഴിവാകില്ല എന്നായിരിക്കും അറിയാൻ സാധിക്കുന്നത്. കഴിഞ്ഞ ആഴ്ച രശ്മിൻ ആയിരുന്നു പുറത്തേക്ക് പോയത്. ഇത്തവണ ആരായിരിക്കും പുറത്തുപോവുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.