National

നടന്‍ ശരത് കുമാര്‍ ബിജെപിയില്‍!തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത.നരേന്ദ്ര മോദിക്ക് മാത്രമേ അതെല്ലാം സാധിക്കുകയുള്ളൂവെന്ന് നടൻ

തമിഴ് നടന്‍ ശരത് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു.ഇത്തവണ പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാനും മികച്ച വിജയം നേടാനുമാണ് ബിജോപിയുടെ പദ്ധതി.തെക്കന്‍ തമിഴ്‌നാട്ടില്‍ സ്വാധീനമുള്ള നേതാവാണ് ശരത് കുമാര്‍. 2011ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ സമത്വ മക്കള്‍ കക്ഷി ജയിച്ചിരുന്നു. ജയലളിതയുടെ അണ്ണാഡിഎംകെയുമായി സഹകരിച്ചാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.നരേന്ദ്ര മോദിക്ക് മാത്രമേ രാജ്യത്തെ ശക്തമായി മുന്നോട്ട് നയിക്കാനാകൂ എന്നാണ് ശരത് കുമാറിന്റെ നിലപാട്. എന്നാല്‍ സഖ്യത്തേക്കാള്‍ ബിജെപി താല്‍പ്പര്യപ്പെട്ടത് ലയനമായിരുന്നു. കേരളത്തില്‍ സമാനമായ രീതിയിലാണ് പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി ലയിച്ചത്. ആദ്യം എന്‍ഡിഎയുടെ ഭാഗമാകാനും ബിജെപിയുടെ സഖ്യകക്ഷിയാകാനുമായിരുന്നു ജനപക്ഷത്തിന്റെ ആലോചന. പിന്നീട് ലയനം ബിജെപി ആവശ്യപ്പെടുകയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും സാധ്യമാകുന്ന നേതാക്കളെ ബിജെപിയുമായി അടുപ്പിക്കാനാണ് പദ്ധതി.

- Advertisement -

അതെ സമയം തെങ്കാശി ലോക്‌സഭാ മണ്ഡലത്തില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നാടാര്‍ സമുദായ വോട്ട് ശരത് കുമാറിന് ലഭിക്കുമെന്നാണ് കരുതുന്നത്. മല്‍സരിക്കുകയാണെങ്കില്‍ ശരത് കുമാറിന് നേരിടേണ്ടത് ഡിഎംകെയെ ആയിരിക്കും. തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി അദ്ദേഹം പ്രചാരണത്തിന് എത്തിയേക്കും. തെക്കന്‍ തമിഴ്‌നാട്ടിലെ മിക്ക സീറ്റുകളും സഖ്യകക്ഷികള്‍ക്ക് വീതിച്ചുകൊടുക്കുകയാണ് ഡിഎംകെ ചെയ്തത്. എന്നാല്‍ ദിണ്ഡിഗല്‍, തെങ്കാശി, തിരുനല്‍വേലി, തൂത്തുകുടി എന്നീ മണ്ഡലങ്ങളില്‍ ഡിഎംകെ മല്‍സരിച്ചേക്കും. ഡിഎംകെ സഖ്യം, എഐഎഡിഎംകെ സഖ്യം, ബിജെപി സഖ്യം എന്നിങ്ങനെ മൂന്ന് മുന്നണികളാണ് തമിഴ്‌നാട്ടില്‍ ഇത്തവണ ജനവിധി തേടുന്നത്.

Anusha

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

49 mins ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

60 mins ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

1 hour ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

1 hour ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

2 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

2 hours ago