സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെട്ട സരിത എസ് നായര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെടാന്‍ സരിതക്ക് എന്തവകാശമെന്ന് ഹൈക്കോടതി ആരാഞ്ഞു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് വിമര്‍ശനം ഉന്നയിച്ചത്.
കേസുമായി ബന്ധമില്ലാത്ത ആള്‍ക്കെങ്ങിനെ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെടാനാകുമെന്നും കോടതി ചോദിച്ചു. രഹസ്യമൊഴിയില്‍ തന്നെ കുറിച്ചുള്ള പരമാര്ശങ്ങളുള്ളതിനാല് പകര്‍പ്പ് ലഭിക്കണമെന്നാണ് സരിതയുടെ വാദം. നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജി വിധി പറയാന്‍ മാറ്റി.
ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന നല്കിയ രഹസ്യ മൊഴിയില്‍ തന്നെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത ഹര്‍ജി നല്‍കിയത്. എന്നാല്‍, മൊഴിപ്പകര്‍പ്പിനായി സരിത എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.