ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടിസ് അയച്ചു. സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് പരാതിക്കാരി നല്കിയ അപ്പീലിലാണ് നോട്ടിസ്. കീഴ്കോടതി ഉത്തരവിലെ നിയമവിരുദ്ധ പരാമര്‍ശം നീക്കണമെന്നും ആവശ്യം പരാതിക്കാരി ആവശ്യപ്പെട്ടു.
ദളിത് യുവതിയാണ് താനെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രന് ലൈംഗിക പീഡനം നടത്തിയത് എന്ന് പരാതിക്കാരി ഉന്നയിച്ചു. പ്രഥമദൃഷ്ട്യാ ഈ മൊഴി വിശ്വസനീയമല്ലെന്ന അഡീഷണല്‍ സെഷന്‍സ് കോടതി പരമാര്‍ശം തെറ്റാണെന്നും അതിജീവിത കോടതിയെ അറിയിച്ചു.
അച്ഛന് മരിച്ചതിനാലും മാനസിക സമ്മര്‍ദ്ദം നേരിടുന്നതിനാലുമാണ് പരാതി നല്കാന് വൈകിയത്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി പുറത്തിറക്കിയ ഉത്തരവില്‍ നിയമവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാണിച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഇരയ്ക്ക് കോടതിയെ സമീപിക്കാന്‍ ആകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. അതിജീവിത നല്കിയ അപ്പീലില്‍ കോടതി വിശദീകരണം തേടി. ഹര്‍ജി ഇനി പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. തിങ്കളാഴ്ച, ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും. രണ്ടാമത്തെ കേസില്‍ പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കും.