രാജ്യത്ത് ഇപ്പോള്‍ നടന്ന്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സമരങ്ങളില്‍ ഒന്നാണ് കര്‍ഷക സമരം. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകരും പിന്നോട്ടില്ലെന്ന നലപാടില്‍ കേന്ദ്ര സര്‍ക്കാരും ഉറച്ചുനില്‍ക്കുകയാണ്. നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് ശേഷം ധാരാളം ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നിലും പ്രയോചനം കണ്ടില്ല.
ഇതിനിടെ വിവിധ മേഖലകളില്‍ നിന്നുള്ള പലരും ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. കര്‍ഷക സമരത്തിന് പിന്തുണയുമായെത്തിയ വിദേശ സെലിബ്രിറ്റികള്‍കള്‍ക്കെതിരെ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍ രംഗത്ത് വന്നതോടെയാണ് പ്രതിഷേധത്തിന് ചൂടേറുകയും പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തുകയുമൊക്കെ ചെയ്തിരുന്നു.
ഇപ്പോള്‍ മലയാള നടന് ഹരീഷ് പേരടിയും ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രതികരണം ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ‘ജൈവ ചാണകം നിരന്തരമായി ഉപയോഗിച്ച് ഇവരുടെ ജീവിതത്തിലും ചാണകം മണക്കാന്‍ തുടങ്ങിയോ?..കുരു പൊട്ടിയൊലിക്കാന്‍ നില്ക്കുന്ന ചാണക പുഴുക്കളോട് ഒരു അഭ്യര്‍ത്ഥന..’ എന്ന് പറഞ്ഞ് കൊണ്ട് ഫേസ് ബുക്കിലൂടെയാണ് നടന് പ്രതികരിച്ചത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ !
‘മലയാളത്തിലെ ജൈവ കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന സെലിബ്രറ്റികളൊന്നും കർഷക സമരത്തെ കുറിച്ച് ക,മ..എന്നൊരു അക്ഷരം മിണ്ടുന്നില്ലല്ലോ..സമരം ചെയ്യുന്ന കർഷകർക്കെതിരെ നടക്കുന്ന രാസ(chemical) പ്രയോഗങ്ങളെ കുറിച്ചും ഈ പാവങ്ങൾ ഒന്നും അറിഞ്ഞില്ലേ…ജൈവ ചാണകം നിരന്തരമായി ഉപയോഗിച്ച് ഇവരുടെ ജീവിതത്തിലും ചാണകം മണക്കാൻ തുടങ്ങിയോ?..കുരു പൊട്ടിയൊലിക്കാൻ നിൽക്കുന്ന ചാണക പുഴുക്കളോട് ഒരു അഭ്യർത്ഥന..കർഷക സമരം ലോക രാഷ്ട്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു..ആഗോളവൽക്കരണം കച്ചവടം ചെയ്യാൻ മാത്രമല്ലെന്നും അത് സമരം ചെയ്യാനുള്ളതുകൂടിയാണെന്ന് ഓർമ്മപ്പെടുത്തുന്ന തിരിച്ചടികൾ …’
എന്തിലും തന്റേതായ അഭിപ്രായം തുറന്ന് പറയുന്ന നടനാണ് ഹരീഷ് പേരടി. മുന്‍പും പല വിഷയങ്ങിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
അതേസമയം, കര്‍ഷക സമരത്തെ പിന്തുണച്ച നിരവധി വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കേന്ദ്രം നടത്തിയത്. ഉത്തരവാദിത്തമില്ലാത്ത പ്രതികരണങ്ങളാണ് സെലിബ്രിറ്റികള്‍ നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വസ്തുതകള്‍ പരിശോധിക്കാതെയും യാഥാര്‍ഥ്യം മനസിലാക്കാതെയുമാണ് ഇത്തരം പ്രതികരണങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു.