ഇന്ത്യയുടെ പേര് ഭാരത് എന്ന് ആക്കിയേക്കും എന്ന ചർച്ച സജീവമായി നിൽക്കവേ വിഷയത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി.
ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം എന്ന് പറഞ്ഞ മഹാകവി വള്ളത്തോളിനെ സങ്കി ആക്കുമോ എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്.
ബോംബെക്ക് മുംബൈയാവാം…മദ്രാസിന് ചെന്നൈയാവാം…പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ..ഭരത് അവാർഡ് നിർത്തിയതിനുശേഷവും നേഷണൽ അവാർഡ് കിട്ടിയ നടൻമാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നിൽ ഭരത് എന്ന് അഭിമാനത്തോടെ ചേർത്തിരുന്നു…നാളെ മുതൽ അവരെയൊക്കെ നമ്മൾ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ എന്നും ഹരീഷ് പേരടി ചോദിക്കുന്നു.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ഹരീഷ് പേരടിയുടെ വാക്കുകൾ. പോസ്റ്റിന്റെ പൂർണ്ണ രൂപം –
“ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ”…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്…ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ…ബോംബെക്ക് മുംബൈയാവാം…
മദ്രാസിന് ചെന്നൈയാവാം…പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ..ഭരത് അവാർഡ് നിർത്തിയതിനുശേഷവും നേഷണൽ അവാർഡ് കിട്ടിയ നടൻമാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നിൽ ഭരത് എന്ന് അഭിമാനത്തോടെ ചേർത്തിരുന്നു…നാളെ മുതൽ അവരെയൊക്കെ നമ്മൾ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ…വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത്..രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോ…
അങ്ങിനെയാണെങ്കിൽ അത് ജനാധിപത്യമാവില്ല…കാരണം ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്..ഭാരതം…ഒട്ടും മോശപ്പെട്ട പേരുമല്ല…ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതുമാണ്..എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്..🙏🙏🙏❤️❤️❤️