പനീര്‍ കറിക്ക് പകരം ചിക്കന്‍ കറി നല്കിയ ഹോട്ടലിന് പിഴ ചുമത്തി ഉപഭോക്തൃ കോടതി. ഗ്വാളിയാറിലാണ് സംഭവം നടന്നത്. കുറ്റം തെളിഞ്ഞിതിനെ തുടര്‍ന്ന് 20,000 രൂപയാണ് കോടതി പിഴയിട്ടത്.
ശുദ്ധ വെജിറ്റേറിയനായ അഭിഭാഷകന് സിദ്ധാര്‍ത്ഥ് ശ്രീവാസ്തവയുടെ കുടുംബം ജൂണ്‍ 26നാണ് സൊമാറ്റോ വഴി ജിവാജി ക്ലബ് എന്ന ഹോട്ടലില്‍ നിന്ന് മട്ടര്‍ പനീര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ബട്ടര്‍ ചിക്കനാണ് പകരം വന്നത്. കുടുംബം അന്ന് യാതൊന്നും കഴിച്ചിരുന്നില്ല. ഓര്‍ഡര്‍ മാറി നല്‍കിയതില്‍ ക്ഷുഭിതരായ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.
സേവനത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയാണ് കോടതി പിഴ ചുമത്തിയത്. തെറ്റായ നീക്കം കുടുംബത്തിന് മാനസികവും ശാരീരകവുമായ ആഘാതമേല്പ്പിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ പിഴ തുകയ്ക്കൊപ്പം കേസ് നടത്തിപ്പിനുള്ള തുക കൂടി കുടുംബത്തിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.