Film News

നീ കല്യാണം കഴിക്ക്, മക്കളുണ്ടാകുമെന്ന് എന്നോട് പറഞ്ഞത് ഒരു മഹാനടനാണെന്ന് ഗിന്നസ് പക്രു

മലയാളികളുടെ മനസ്സിൽ ഒരു കസേര വലിച്ചിട്ട് ഇരുന്ന നടനാണ് പക്രു. പ്രായഭേദമന്യേ ഏവരും ഇഷ്ടപെടുന്ന വ്യക്തിത്വം. സിനിമയില്‍ നായകനായിട്ടെത്തിയ ഏറ്റവും നീളം കുറഞ്ഞ നടന്‍, ഏറ്റവും നീളം കുറഞ്ഞ സംവിധായകന്‍ എന്നിങ്ങനെ പക്രുവിന് ഒരുപാട് വിശേഷണങ്ങളുണ്ട്.

- Advertisement -

ഗിന്നസ് ബുക്കില്‍ ഇടം നേടി കൊടുത്തതും ഇതൊക്കെയായിരുന്നു. മിമിക്രി കലാകാരനില്‍ നിന്നുമാണ് സിനിമയിലേക്ക് താരമെത്തിയത്. അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെ 1984 ലാണ് പക്രു എന്ന വിളിപ്പേരുള്ള അജയ് കുമാര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ജോക്കര്‍ എന്ന സിനിമയിലൂടെ മുന്‍താരം ബഹദൂറുമായി ആരംഭിച്ച സൗഹൃദത്തെ കുറിച്ച് ഡേ വിത് എ സ്റ്റാർ എന്ന പരിപാടിയിലൂടെ മനസ തുറന്നിരിക്കുകയാണ് താരം.

കുട്ടിക്കാലത്ത് സര്‍ക്കസ് വണ്ടി വരുമ്പോള്‍ ഞാന്‍ ഓടുമായിരുന്നു. എങ്ങാനും കിഡ്‌നാപ്പ് ചെയ്ത് കൊണ്ട് പോകുമോ എന്ന പേടിയായിരുന്നു. പക്ഷെ ജോക്കര്‍ എന്ന പടം കഴിഞ്ഞപ്പോള്‍ ഞാന്‍ സര്‍ക്കസ് ഭയങ്കരമായ എന്‍ജോയ് ചെയ്തു. കണ്ണീര്‍ മഴയത്ത് ഞാന്‍ ഒരു കുട ചൂടി എന്ന പോലെയായിരുന്നു സര്‍ക്കസും. അത് സര്‍ക്കസുകാരെ സംബന്ധിച്ച് ആപ്ട് ആണ്. രണ്ട് കാര്യങ്ങളാണ്. ഒന്ന് ചായം തേച്ച് ചിരിപ്പിക്കാന്‍ വേണ്ടി നമ്മള്‍ വരുന്നു.

പക്ഷെ കൂടിനകത്ത് അതായത് കൂടാരത്തിനകത്ത് ജീവിതം എന്ന് പറയുന്നത് ഒരുപാട് കണ്ണീരുണ്ട്. ആ പടത്തില്‍ അഭിനയിച്ചപ്പോള്‍ ഡയറക്ട് മനസിലാക്കിയ കാര്യം അതാണ്. ആ പടത്തോടെ ബഹദൂര്‍ ഇക്കയോട് അടുത്തു. അത് വല്യയൊരു ഭാഗ്യമായിരുന്നു. പഴയ കഥകള്‍ പറഞ്ഞ് തന്നു. നസീര്‍ സാറിന്റെയും കാലത്തുള്ള അവരുടെ ആ ഒരു അനുഭവം ഈ സിനിമയുടെ ഇടയ്ക്ക് ഗ്യാപ്പ് കിട്ടുന്ന സമയത്ത് എന്നോട് പറയും. അതൊരു വല്യ കൗതുകമായിരുന്നു. ഭാരതപ്പുഴയിലെ മണല്‍ത്തരികളില്‍ നമുക്ക് കസേരയിട്ടിരിക്കാം.

പുള്ളിയാണ് എന്നോട് പറഞ്ഞത് നീ കല്യാണം കഴിക്കണമെന്ന്. മകളുണ്ടാകും അല്ലെങ്കില്‍ മകന്‍. അവരെ പഠിപ്പിക്കണം. വലിയ നിലയിലെത്തിക്കണമെന്ന് എന്നോട് ഉപദേശിക്കും. തമിഴ് പടത്തില്‍ അഭിനയിക്കം. രജനികാന്തിനെ പരിചയപ്പെടുത്തിതരാം എന്നും പറഞ്ഞു. ബഹദൂര്‍ക്ക പറഞ്ഞ പോലെ തന്നെ കുറേ കാര്യങ്ങള്‍ അങ്ങനെയായി. ഇതൊക്കെ ആ സിനിമ റിലീസാകുന്നതിന് മുമ്പേ അദ്ദേഹം വിട പറഞ്ഞു എന്നും പക്രു പറയുന്നു.

ഫാന്‍സി ഡ്രസ് എന്ന ചിത്രമായിരുന്നു പക്രുവിന്റേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തില്‍ നായകനായി എന്നതിനൊപ്പം പക്രു തന്നെയായിരുന്നു ഫാന്‍സി ഡ്രസ് നിര്‍മ്മിച്ചത്. ശ്വേത മേനോനും കലാഭവന്‍ ഷാജോണുമായിരുന്നു ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിനൊപ്പം തമിഴിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പക്രുവിന് അവസരം ലഭിച്ചിരുന്നു. സൂര്യയ്‌ക്കൊപ്പം അഭിനയിച്ച ഏഴാം അറിവ് എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ ജാസ്മിന്റെ കയ്യിൽ നിന്നും ആ മാല മാറ്റിയപ്പോൾ വിഷമം തോന്നിയില്ല.കാരണം തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്ന് ​ഗ​ബ്രി പുറത്താകുന്നതിന് കുറച്ച് മുൻപാണ് ഇരുവരും തമ്മിൽ ചെറിയ അകലം ഉണ്ടായത്. എന്നാൽ ​ഗബ്രി പുറത്തായത് ജാസ്മിനെ…

54 mins ago

മരിച്ച് പോയ എന്റെ അപ്പനെ വരെ തെറി വിളിക്കുകയാണ്.67 ദിവസമായി ഉറങ്ങിയിട്ടെന്ന് ജാസ്മിന്റെ ഉപ്പ പറഞ്ഞു; ആ നടന്നത് സ്ക്രിപ്റ്റോ?

ബിഗ്ബോസിൽ ഫാമിലി വീക്ക് കഴിഞ്ഞതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ചില ഫാമിലികൾ നേരിടുന്നുണ്ട്.ഈ സാഹചര്യത്തിലാണ് അപ്സരയുടെ ബർത്താവ് പറഞ്ഞ…

1 hour ago

ഇത് ഉമ്മയും മോനും അല്ല, ജീവിതപങ്കാളികളാണ്, സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് പ്രണയം കണ്ടെത്തിയ ഷെഫിക്കും ഷെമിയും, ഇവരുടെ പ്രണയകഥ ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഫാമിലിയാണ് ടി ടി ഫാമിലി. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഇവർ നേരിടാറുണ്ട്. സദാചാരവാദികളുടെ ഭാഗത്തുനിന്നുമാണ്…

13 hours ago

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

13 hours ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

13 hours ago

ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ബോളിവുഡിലെ ഏറ്റവും വലിയ താരരാജാവ് ആണ് ഷാറൂഖ് ഖാൻ. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇപ്പോൾ വളരെ സങ്കടകരമായ…

14 hours ago