പൗര്‍ണ്ണമിതിങ്കള്‍ പരമ്പരിയിലെ രണ്ട് കേന്ദ്രകഥാപാത്രങ്ങളില്‍ ഒരാളാണ് ഗൗരി കൃഷ്ണന്. സീരിയലിലെ വിഷ്ണുവിന്റെ നായിക വേഷത്തിലാണ് ഗൗരി മിനിസ്ക്രീനില്‍ എത്തുന്നത്. ഒരു ശക്തമായ സ്ത്രീകഥാപാത്രം കൂടിയാണ് ഗൗരി കൈകാര്യം ചെയുന്നത്. ഇപ്പോള്‍ സ്ക്രീനിന് പുറമെയും താന്‍ ശക്തമാണെന്ന് തെളിയിച്ചിരിക്കുകയാണ് നടി.
കൂടെ വര്‍ക്ക് ചെയുന്ന ഒരാളുടെ മോശം പെരുമാറ്റത്തെക്കുറിച്ചാണ് നടി പറഞ്ഞത്. എന്നാല്‍ ആളുടെ പേര് പുറത്ത് പറയാതെയായിരുന്നു നടി പ്രതികരിച്ചത്. സഹോദരന്മാരായി കാണ്ടിരുന്ന ആളില്‍ നിന്നും ഇത്തരം അനുഭവം ഉണ്ടായത് നടിയെ ഏറെ വേദനിപ്പിച്ചു. ഒരു മുന്നറിയിപ്പായാണ് ഗൗരി ഇപ്പോള്‍ ഈ കാര്യം ഷേയര് ചെയ്തിരിക്കുന്നത്. തന്റെ ഫാന്‍ പേജിലുടെയാണ് ഇതിനെക്കുറിച്ച് ഗൗരി സംസാരിച്ചത്.
‘ഫാന്‍ പേജുകള്‍ വഴിയുള്ള കമ്യൂണിക്കേഷന്‍ നടത്തി നടത്തി ചതിക്കുഴികളില്‍ പെടാതിരിക്കുക. ഇപ്പോള്‍ ഇതിവിടെ പറയാനും ചില കാരണങ്ങളുണ്ട്. ആ സംഭവം എന്നെയും മാനസികമായി വിഷമിപ്പിച്ചു. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു വ്യക്തി. ആളുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. ആ വ്യക്തി മോശം രീതിയില്‍
ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. സീരിയലിലേക്ക് ക്ഷണിച്ച്കൊണ്ടായിരുന്നു അത്, അവസരം നല്‍കാം എന്നും അഭിനയിക്കാനുള്ള എന്‍ട്രി നല്‍കാം എന്നുമൊക്കെ പറഞ്ഞാണ് ആ വ്യക്തി പെണ്‍കുട്ടിയെ സമീപിച്ചത്. വളരെ മോശമായ രീതീയില്‍ സമീപിക്കുകയും ചെയ്തു. എന്നാണ് നടി വെളിപ്പെടുത്തിയത്.
വിശദീകരിച്ച് പറയാം എന്നും ഇതില്‍ മറ്റൊന്നും തോന്നരുതെന്നും പറഞ്ഞ്കൊണ്ടാണ് ഗൗരി സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. അഭിനയിക്കാന്‍ ആഗ്രഹിച്ച് വരുന്ന പെണ്‍കുട്ടികള്‍ നാളെ ഇങ്ങനെ ഒരു കുഴിയില്‍ വീഴാതിരിക്കാനാണ് പറയുന്നതെന്നും നടി പറഞ്ഞു.
അഡ്ജസ്റ്റ് മെന്റ് ചെയ്താല്‍, അല്ലെങ്കില്‍ ആ വ്യക്തി പറയുന്നത് പോലെ ചെയ്താല്‍ ചാന്‍സ് തരാം. അങ്ങനെയാണ് എല്ലാവരും ഇവിടെ നില്‍ക്കുന്നതെന്നും അയാള്‍ ആ കുട്ടിയോട് പറയുന്നു. ഇത് തന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ കൈയ്യോടെ പിടികൂടുകയും അത് അവിടെ വലിയ ഇഷ്യൂസ് ആവുകയും ചെയ്തെന്നും നടി പറയുന്നു.
എന്നാല്‍ നമ്മള് സഹോദരന്മാരായി കണ്ടിരുന്ന ആളുകളില്‍ നിന്നും ഇത്തരം അനുഭവം ഉണ്ടായത് തന്നെ ഏറെ വേദനിപ്പിച്ചു. അവര്‍ പറയുന്നത് ഒന്നും സത്യം ഇല്ലാത്ത കാര്യങ്ങള്‍ ആണ്. എല്ലാ പ്രൊഫെഷനിലും ഉണ്ടാകും നല്ലതും ചീത്തയും ആയ കാര്യങ്ങള്‍. ഇവിടെയും അങ്ങിനെ ഉണ്ട് താരം പ്രതികരിച്ചു.
സംഭവത്തില്‍ അവിടെ ഉള്ള എല്ലാ പെണ്‍കുട്ടികളെയും മോശംക്കാരായാണ് അയാള്‍ ആ പെണ്‍കുട്ടിയുടെ മുന്നില്‍ ചിത്രീകരിക്കുന്നത്. ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടിപ്പോയെന്നും ഗൗരി പറയുന്നു. സംഭവത്തില്‍ തന്നെ കൊണ്ട് പ്രതികരിക്കാന്‍ പറ്റുന്ന രീതിയില്‍ പ്രതികരിച്ചെന്നും നടി പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ പ്രത്യേകം തന്നെ ശ്രദ്ധിക്കണം, ഇത്തരക്കാര്‍ വന്നാല്‍ അത് അപ്പോള്‍ തന്നെ നിര്‍ത്തുക. അവര്‍ വിരിക്കുന്ന കുഴിയില്‍ വീഴാതിരിക്കാനും നടി ആവശ്യപ്പെട്ടു. അവര്‍ പലതരത്തില്‍ ആയിരിക്കും പറയുക, ഇങ്ങന ഈ സ്ഥലത്തു വന്നാല്‍ ഗൗരിയെ കാണാം സംസാരിക്കാം എന്നും ആയിരിക്കും, എന്നാല്‍ ഇതില്ലൊന്നും വീഴാതെ അത് സ്റ്റോപ്പ് ചെയുക, അതാകും നിങ്ങളുടെ ഭാവിക്ക് നല്ലത്. നിങ്ങള്‍ ഞങ്ങളെ സ്നേഹിക്കുന്നത് കൊണ്ടാണ് ഞങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ വിശ്വസിക്കുന്നത് അത് സ്നേഹത്തിന്റെ ഭാഗമായി ആണെന്നും അറിയാം പക്ഷെ ദയവ് ചെയ്തു ചതിക്കുഴികളില്‍ പോയി പെടരുത് താരം പറഞ്ഞു.
ഒരു പക്ഷേ സീരിയിലിലെ ഇത്തരം സംഭവം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച് പ്രതികരിക്കുന്നത് ആദ്യത്തെ സംഭവം ആയിരിക്കും. സിനിമാ മേഘലയില്‍ നിന്നും ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും സീരിയലില്‍ നിന്നും ഇങ്ങനെയുള്ള വാര്‍ത്തകള്‍ കുറവാണ്. എന്തായാലും നല്ല ഒരു മേസേജ് ആണ് താരം ഇപ്പോള്‍ പങ്കുവെച്ചത്. അഭിനയ മോഹം തലയ്ക്കി പിടിച്ച് പോവുമ്പോള്‍ ആരും ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാറില്ല. അതിനാല്‍ തന്നെ ചതിക്കുഴിയില്‍ വീഴാനും എളുപ്പമാണ്. ഗൗരിയുടെ പ്രതികരണത്തിന് താഴെ അഭിനന്ദനവും അറിയിച്ച് ആളുകളും എത്തി.