പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് എംപി ശശി തരൂരിനെ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം തരൂരിനെ ഔദ്യോഗികമായി അറിയിച്ചതായാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തരൂര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നീക്കം.
പാര്‍ലമെന്റിന്റെ രാസവളം കമ്മിറ്റിയുടെ ചെയര്മാന് പദം തരൂരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തരൂരിനെ ഐടി കമ്മിറ്റി ചെയര്മാന് സ്ഥാനത്തു നിന്ന് നീക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നേരത്തെ, സോഷ്യല്‍ മീഡിയ ദുരുപയോഗത്തിന്റെ പേരില്‍ ഇന്ത്യയിലെ ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ പ്രതിനിധികളെ തരൂരിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിളിച്ചുവരുത്തിയിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭിക്കാന്‍ ട്വിറ്റിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തില്‍ കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തി കമ്മിറ്റി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെയര്മാന് പദവിയില്‍ നിന്ന് തരൂരിനെ നീക്കണമെന്ന് സമിതിയിലെ ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് നടപടി.