വെളുത്ത നിറവും മെലിഞ്ഞ രൂപവും ഇല്ലെങ്കിൽ സൗന്ദര്യം ഇല്ല എന്ന് വിലയിരുത്തുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. അവർക്കിടയിലേക്ക് ആണ് ഈ രാജകുമാരനും രാജകുമാരിയും ഇപ്പോൾ എത്തുന്നത്. ഇത്തരം സൗന്ദര്യ സങ്കല്പങ്ങളെ എല്ലാം തച്ചുടയ്ക്കുകയാണ് ഡോക്ടർ മനു ഗോപിനാഥൻ. മനു ഗോപിനാഥൻ തന്നെയാണ് തൻറെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഇപ്പോൾ ഈ സന്തോഷവാർത്ത അറിയിച്ചിരിക്കുന്നത്.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇരുവരും ചേർന്നു കൊണ്ട് ഒരു സേവ് ദ ഡേറ്റ് ഫോർമാറ്റിൽ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത് വലിയ രീതിയിൽ ചർച്ചാവിഷയമായിരുന്നു. എന്നാൽ പലരും തെറ്റിദ്ധരിച്ചത് ഇത് ഒറിജിനൽ വിവാഹം ആയിരുന്നു എന്നാണ്. പലർക്കും ഇത് ഒരു ഫോട്ടോഷൂട്ട് മാത്രം ആയിരുന്നു എന്ന് സത്യം അറിയില്ലായിരുന്നു. സത്യം അറിഞ്ഞവരിൽ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. “അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ” എന്ന അടിക്കുറിപ്പോടെ ആയിരുന്നു അന്ന് ചിത്രങ്ങൾ പ്രചരിച്ചത്. ഇപ്പോൾ ഈ രാജകുമാരിയെ ജീവിതത്തിൽ സ്വന്തമാക്കിയിരിക്കുകയാണ് ഈ രാജകുമാരൻ.
സൂസൻ തോമസ് എന്നാണ് ഈ രാജകുമാരിയുടെ പേര്. ടിക് ടോക്കിലൂടെ ആണ് താരം കൂടുതൽ പ്രശസ്ത ആവുന്നത്. ഇരുവരും പരിചയപ്പെടുന്നതും അവിടെ നിന്നു തന്നെ. ഒരു മോഡലും നല്ല ഒരു ഗായികയും കൂടിയാണ് സൂസൻ തോമസ്. തൻ്റെ ശാരീരിക പരിമിതികൾ ഒന്നും തന്നെ തൻറെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്നതിൽ നിന്നും ഒരിക്കലും സൂസനെ പിന്നോട്ട് കൊണ്ടുപോയിട്ടില്ല. ആത്മവിശ്വാസത്തിൻ്റെ ഒരു ബ്രാൻഡ് അംബാസിഡർ കൂടിയാണ് സൂസൻ തോമസ്.
ഒരു ഗ്യാസ് സിലിണ്ടർ അപകടത്തിലൂടെ ആണ് തൻറെ ഇരുപത്തിയഞ്ചാം വയസ്സിൽ സൂസന് ഇത്തരത്തിൽ ഒരു ദുരന്തം സംഭവിക്കുന്നത്. എന്നാൽ കാര്യങ്ങൾ ഒന്നും തന്നെ അവിടെ അവസാനിച്ചില്ല. ജീവിതത്തിൽ പിന്നെ കഷ്ടപ്പാടുകൾ കടന്നു കൊണ്ടാണ് സൂസൻ ഇവിടെ വരെ എത്തിയത്. ഇപ്പോൾ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് ഇരുവരും. ധാരാളം ആളുകൾ ആണ് ഇവർക്ക് വിവാഹ ആശംസകൾ അർപ്പിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. ഇരുവർക്കും മംഗളകരമായ ഒരു ജീവിതം ആശംസിക്കുകയാണ് മലയാളി സമൂഹം ഒന്നടങ്കം.