പ്രശസ്ത ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെല്ലിന്റെ വിവാഹനിശ്ചയ ചടങ്ങുകൾ ഓസ്ട്രേലിയൻ നഗരമായ മെൽബണിൽ നടന്നു. ഇന്ത്യൻ വംശജയായ വിനി രാമനെയാണ് മാക്സ്വെൽ വിവാഹം ചെയ്യുന്നത്. ഇന്ത്യൻ ആചാരപ്രകമുള്ള വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ വിനി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടത്.
തമിഴ്നാട്ടിൽ വേരുകളുള്ള വിനി ജനിച്ചതും വളർന്നതും ഓസ്ട്രേലിയയിലാണ് . അവിടെ ഫാർമിസ്റ്റായി ജോലി ചെയ്യവേ 2017 ലാണ് മാക്സ് വെല്ലുമായി പ്രണയത്തിലാകുന്നത് .