സംഗീത കച്ചേരിക്കിടെ ഗായികക്ക് നോട്ടുമഴ. ഗുജറാത്തി ഗായിക ഗീത ബെന്‍ റബാരിയെയാണ് നോട്ടു കൊണ്ട് ആരാധകര്‍ പുതപ്പിച്ചത്. കഴിഞ്ഞ ദിവസം
ഗുജറാത്ത് കച്ചിലെ റാപറില്‍ രാത്രി മുഴുവന്‍ നീണ്ടു നില്ക്കുന്ന ഒരു സംഗീത പരുപാടി ഗീത ബെന്‍ അവതരിപ്പിച്ചിരുന്നു.
ഈ പരുപാടിക്കിടെയാണ് ഗായികയ്ക്ക് നാലര കോടിയോളം രൂപ ലഭിച്ചത്. ഗായികയുടെ ആലാപനത്തില്‍ മയങ്ങിയ ശ്രോതാക്കള്‍ താരത്തിന് മുകളിലേക്ക് നോട്ടുകള്‍ വാരി എറിയുകയായിരുന്നു.
ഇത്തരത്തില്‍ ആരാധകര്‍ നോട്ടുകള്‍ വാരി എറിഞ്ഞത് വഴി നാലരക്കോടി രൂപയുടെ കറന്‍സിയാണ് ഗായികയ്ക്ക് ലഭിച്ചത്.നോട്ടുകള്‍ക്ക് മുകളിലിരുന്ന് പാടുന്ന ഗീതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇതിന്റെ വീഡിയോ ഗീത തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. പരിപാടിക്കെത്തിയ ജനക്കൂട്ടം വേദിയിലേക്ക് കടന്നുവന്ന് നോട്ടെറിയുന്നത് വീഡിയോയില്‍ കാണാം.
View this post on Instagram
കച്ചി കോയല്‍ എന്ന് അറിയപ്പെടുന്ന ഗീത ഗുജറാത്തിലെ ജനപ്രിയ ഗായികയാണ്. റോമ സെര് മ എന്ന ഗാനം ഹിറ്റ് ആയതോടെയാണ് ഗായിക ശ്രദ്ധിക്കപ്പെടുന്നത്.
ഇതിന് പിന്നാലെ വന്‍ ആരാധക വൃന്ദം തന്നെ താരത്തിനുണ്ടായിരുന്നു. ഇവരുടെ സംഗീത പരിപാടികള്‍ക്ക് വന്‍ ജനക്കൂട്ടമാണ് എത്താറുള്ളത്. നോട്ടെറിയുന്നതും സാധാരണയാണ്.
കച്ചിലെ തപ്പാര്‍ ഗ്രാമത്തില്‍ ജനിച്ച ഗീത റബാരി അഞ്ചാം ക്ലാസ് മുതലാണ് ഗാനാലാപനം ആരംഭിക്കുന്നത്. നാടന്‍ പാട്ടിലൂടെയാണ് ഗായിക തന്റെ കഴിവ് തെളിയിച്ചത്. യൂട്യൂബില്‍ ഇവര്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്.