അങ്ങനെ ചെയ്തിട്ട് പോലും പ്രഭാസ് എന്ന നടൻ തങ്ങളെ ഒന്ന് കാണുവാൻ തയ്യാറായില്ല. കറുത്ത കർട്ടൻ കൊണ്ട് ഒരു മറ സൃഷ്ടിച്ചാണ് അദ്ദേഹം അവിടെ ഇരിക്കുന്നത്. എന്നാൽ അതേസമയം കുറച്ചു മാറി മോഹൻലാൽ ഒരു സാധാരണ ചപ്പലും ഇട്ട് പ്ലാസ്റ്റിക്ക് കസേരയിൽ എല്ലാവരോടും ഇരുന്ന് തമാശ പറയുകയാണ്. മനുഷ്യന്മാർ തമ്മിലുള്ള വ്യത്യാസം അതാണ്. ഗണേഷ് കുമാറിൻ്റേ പുതിയ വെളിപ്പെടുത്തലുകൾ കണ്ടോ?

പ്രശസ്ത നടനും എംഎൽഎയുമായ ഗണേഷ് കുമാറിൻ്റേ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. മോഹൻലാലിൻറെ എളിമ കണ്ട അന്യഭാഷ നടൻമാർ അത്ഭുതപ്പെട്ടുപോയി എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിൻറെ അനുഭവം വിവരിക്കുന്നത് ഇങ്ങനെ. സിനിമയിൽ ഹിന്ദിയിലെയും, തമിഴിലെയും, തെലുങ്കിലെയും ഒക്കെ നടന്മാർ സഹായികൾ അടങ്ങിയ വലിയ സൈന്യവും ആയിട്ടാണ് വരുന്നത്.

ഒരു സഹായമില്ലാതെ ആണ് മോഹൻലാൽ എന്ന മഹാനടൻ കുഞ്ഞാലിമരയ്ക്കാരുടെ വേഷം ധരിച്ച ഷൂസ് ഊരി ഹവായ് ചപ്പൽ ഇട്ട് ഷൂട്ടിംഗ് സെറ്റിൽ പ്ലാസ്റ്റിക്ക് കസേരയിൽ ഇരിക്കുന്നത്. അദ്ദേഹത്തിൻറെ കാരവൻ തൊട്ടപ്പുറത്ത് കിടക്കുന്നുണ്ട്. ഇന്നസെൻറ് ചേട്ടൻ അടക്കമുള്ള തങ്ങളുടെ അടുത്ത് വന്ന് അദ്ദേഹം തമാശ പറഞ്ഞിരിക്കുകയാണ്. സുനിൽ ഷെട്ടിയും ഏതാണ്ട് അങ്ങനെ തന്നെയായിരുന്നു.

വളരെ ലളിതമായി ആയിട്ടാണ് അദ്ദേഹം തങ്ങളോട് ഇടപെട്ടത്. തൊട്ടടുത്തുള്ള ഒരു ഫ്ലോറിൽ പ്രഭാസിൻ്റേ ഷൂട്ടിംഗ് നടക്കുന്നുണ്ട്. തൻറെ മകൻ അടക്കമുള്ളവർ പ്രഭാസിനെ കാണാൻ സെറ്റിൽ ഉണ്ട്. അവൻ സാബു സിറിലിനോട് കാര്യം പറഞ്ഞു. സാബുവിന് അദ്ദേഹത്തെ പരിചയമുണ്ട്. എന്നാൽ സാബു ശ്രമിച്ചിട്ട് പോലും അയാൾ കാണാൻ തയ്യാറായില്ല. കാരവാൻറെ മുന്നിൽ കറുത്ത കർട്ടൻ കൊണ്ട് വരാന്ത പോലെ സൃഷ്ടിച്ചിരിക്കുകയാണ്.

മനുഷ്യൻ എന്നെ കാണരുത് എന്ന ആഗ്രഹത്തോടെയാണ് ഇരിക്കുന്നത്. ഈ തുണി മറയിലൂടെയാണ് അദ്ദേഹം ഷൂട്ടിംഗ് ഫ്ലോറിലേക്ക് പോകുന്നത്. അവിടെയാണ് ഇന്ത്യയുടെ മഹാനടൻ മോഹൻലാൽ ഒരു പ്ലാസ്റ്റിക്ക് കസേരയിൽ ഞങ്ങളോടൊപ്പം ഇരുന്ന് തമാശ പറയുന്നത്. അതാണ് മോഹൻലാൽ. ഗണേഷ് കുമാർ പറയുന്നു.