Film News

‘ അവരുടേതായ കാരണങ്ങൾ കൊണ്ട് അവർ അകൽച്ചയിൽ ആയിരുന്നു. ഇപ്പോൾ അവർ ഇങ്ങനെ നിൽക്കുമ്പോൾ അത് ചെന്ന് കൊള്ളുന്നത് മലയാളിയുടെ ഹൃദയത്തിലാണ്.’ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കുറിപ്പ്.

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഷാഫി പൂവത്തിങ്കൽ എഴുതിയ ഒരു കുറിപ്പാണ്. ആ കുറിപ്പിലൂടെ.

- Advertisement -

മോഹന്‍ലാലിനെ മോഹന്‍ലാലാക്കിയത് അയാള്‍ തൊണ്ണൂറുകള്‍ക്കിപ്പുറം അഭിനയിച്ച മാസ് ഹീറോ കഥാപാത്രങ്ങളോ ജിസിസിയിലെ മോഹന്‍ലാലിന്റെ മാര്‍ക്കറ്റ് വികസിപ്പിച്ച പുലിമുരുഗനോ ലൂസിഫറോ ഒന്നുമല്ല. അല്ലെങ്കില്‍ ഈ പറഞ്ഞ സിനിമകളേക്കാള്‍ മോഹന്‍ലാലിനെ മോഹന്‍ലാലാക്കിയത് , അനിഷേധ്യമായ അയാളുടെ ജനപ്രീതിക്ക് അടിത്തറയായത് അയാളഭിനയിച്ച ബോയ് നെക്സ്റ്റ് ഡോര്‍ കഥാപാത്രങ്ങളാണ്. അത്തരം കഥാപാത്രങ്ങള്‍ മര്‍മ്മമായ സിനിമകളാണ്.

ശ്രീനിവാസനെഴുതിയ, ശ്രീനിവാസനും മോഹന്‍ലാലും ഒരുമിച്ചഭിനിയിച്ച സിനിമകള്‍.
നാടാടോടിക്കോറ്റും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും മിഥുനവുമടക്കം നിരവധി സിനിമകള്‍.
ഒരു തലമുറക്ക് അവരുടെ ദൈനംദിന വ്യഥകള്‍,പട്ടിണികള്‍,ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടങ്ങള്‍,തരികിടകള്‍,തെമ്മാടിത്തരങ്ങള്‍ ഏറ്റവും റിലേറ്റ് ചെയ്യാനും തിയ്യേറ്ററിലെ ഇരുട്ടിലനുഭവിച്ച കഥാര്‍സിസില്‍ സ്വന്തം ദൈനംദിന പ്രശ്‌നങ്ങള്‍ മറക്കാനും സഹായിച്ച സിനിമകള്‍.

ഇന്നത്തെ സിനിമാ ആസ്വാദക സമൂഹത്തിന്റെ വലിയൊരു വിഭാഗം ഇവരുടെ സിനിമകള്‍ കണ്ട് വളര്‍ന്നവരാണ്.അത് കണ്ട് ചിരിച്ചവരാണ്.കരഞ്ഞവരാണ്.
ആ സിനിമകള്‍ കണ്ട് ഉള്ളില്‍ സിനിമയുണ്ടാക്കാനുള്ള സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചവരാണ്.
അവരുടെ സിനിമകളിലെ നിറത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തെ വിമര്‍ശിച്ച് വിമര്‍ശകരായവരാണ്.ആ സിനിമകളുടെ, അതിന്റെ സൗന്ദര്യാത്മകതയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോള്‍ പോലും ലാലും ശ്രീനിയും സൃഷ്ടിച്ച സിനിമകളുടെ ക്രാഫ്റ്റിനോട് അതിന്റെ അനുഭൂതി സാധ്യതകളോട് രഹസ്യമായെങ്കിലും ആദരവ് സൂക്ഷിക്കുന്നവരാണ്.
ആ നിലക്ക് മലയാളിയുടെ സിനിമാ ജീവിതത്തില്‍, നിത്യ വ്യവഹാരത്തില്‍ ഇത്രയധികം സ്വാധീനമുള്ള, ഏതെങ്കിലും നിലക്ക് ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്ത, അനിഷേധ്യമായ ഒരു ദ്വയം ഉണ്ടെങ്കില്‍ അത് മോഹന്‍ലാല്‍-ശ്രീനിവാസന്‍ ദ്വയമാണ്.

അവരുടേതായ കാരണങ്ങള്‍ കൊണ്ട് അവര്‍ അകല്‍ച്ചയിലായിരുന്നു.
ഇപ്പോള്‍, തങ്ങളുടെ കരിയറിന്റെ, ജീവിതത്തിന്റെ സായാഹ്നത്തില്‍ അവരിങ്ങനെ വീണ്ടും ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ആ ചിത്രം മലയാളി ആഘോഷിക്കുന്നതില്‍ ഒട്ടും അത്ഭുതമില്ല.കാരണം ആ ചിത്രം ചെന്ന് കൊള്ളുന്നത് മലയാളിയുടെ ഹൃദയത്തിലേക്കാണ്. മലയാളി കരയുകയും ചിരിക്കുകയും ചെയ്ത,
മലയാളി സിനിമ കാണാനും സിനിമ ഉണ്ടാക്കാനും സിനിമയെ വിമര്‍ശിക്കാനും പഠിച്ച കൊട്ടകയിരുട്ടിന്റെ ഗൃഹാതുരത്വത്തിലേക്കാണ്. ഓര്‍മയുടെ, ജീവിതത്തിന്റെ, പോയകാലത്തിന്റെ ഒരു നേര്‍ത്ത കുളിരുണ്ടതിന്.
കാലപ്രവാഹം പല നിലക്കും ഒരു നിമിഷമെങ്കിലും ഈ ചിത്രത്തില്‍ നിശ്ചലമാകുന്നുണ്ട്.

Abin Sunny

Share
Published by
Abin Sunny

Recent Posts

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

1 hour ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

1 hour ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

2 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

3 hours ago

ജാസ്മിൻ റെസ്മിനെയൂസ് ചെയ്തതാണ്.ഉപ്പയും ഉമ്മയും വന്നപ്പോൾ ജാസ്മിൻ അവരോട് പറ‍ഞ്ഞത് ഇങ്ങനെ

73 ദിവസങ്ങൾക്ക് ശേഷമായിരുന്നു കോമണർ മത്സരാർത്ഥിയായ റെസ്മിന്റെ പുറത്താകൽ. റെസ്മിനോട് ജാസ്മിന് യാതൊരു ആത്മാർത്ഥതയും ഉണ്ടായിരുന്നില്ലെന്നും ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള…

4 hours ago

ഗര്‍ഭിണിയായിരുന്ന ഭാര്യയുടെ ഗര്‍ഭപാത്രം അരിവാൾകീറി പരിശോധിച്ചു. കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ വേണ്ടി; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ഉത്തര്‍പ്രദേശിൽ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്ന് അറിയാനായി ഭാര്യയുടെ ഗര്‍ഭപാത്രം കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ. അഡീഷണല്‍ ജില്ലാ-സെഷന്‍സ് ഫാസ്റ്റ്…

5 hours ago