വീടിന്റെ പരിസരത്ത് കണ്ട പാമ്പിനെ അച്ഛന് തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്ക് മറ്റൊരു പാമ്പിന്റെ കടിയേറ്റ് മകന് മരിച്ചു. മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. ബുധ്നി ജോഷിപൂരില്‍ താമസിക്കുന്ന കിഷോര്‍ ലാലിന്റെ മകന് രോഹിത്ത് (12) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്.
കൂലിപ്പണിക്കാരനായ കിഷോര്‍ വീടിന്റെ പരിസരത്തുകണ്ട പാമ്പിനെ വ്യാഴാഴ്ച രാവിലെയാണ് തല്ലിക്കൊന്ന് മറവുചെയ്തത്. അന്ന് രാത്രി രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന മകന്റെ കാലില്‍ മറ്റൊരു പാമ്പ് കടിക്കുകയായിരുന്നു.
രോഹിത്തിനെ ഉടന്‍ തന്നെ ഹോഷംഗാബാദിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരിച്ചു. രോഹിത്തിനെ കടിച്ച പാമ്പിനേയും വീട്ടുകാര്‍ തല്ലിക്കൊന്നു.