കൂടെവിടെ എന്ന പരമ്പരയില്‍ സൂര്യ കൈമളായി തകര്‍ത്ത് അഭിനയിക്കുകയാണ് നടി അന്‍ഷിദ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട സീരിയലാണ് കൂടെവിടെ. പഠിക്കാന്‍ വേണ്ടി ജീവിതം മാറ്റി വെച്ച സൂര്യ എന്ന പെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത് . സൂര്യ ഋഷി ആണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങള്‍. ബിബിന്‍ ജോര്‍ജ് ആണ് ഋഷി ആയി എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് ഇവര്‍.
ഇതിന് പിന്നാലെ അന്‍ഷിദ എന്ന നടിയും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ചില ഗോസിപ്പുകോളങ്ങളിലും നടിയുടെ പേര് വന്നു. ഇപ്പോള്‍ നടിയെ കുറിച്ച് ആരാധിക പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. അന്‍ഷിദ തന്റെ ജീവിതമാണ്, പ്രേമത്തിന്റെ നിറകുടമാണ് എന്നൊക്കെ പോസ്റ്റില്‍ പറയുന്നു.
എനിക്ക് അറിയില്ല ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന്. പക്ഷെ നീ ആണ് എന്റെ സന്തോഷം. അവള് എന്റെ ജീവിതമാണ്. അവള് പ്രേമത്തിന്റെ നിറകുടമാണ്. ഞാന്‍ അവളെ ഒരുപാട് പ്രണയിക്കുന്നു. അവള് ഓരോ കാര്യത്തെയും സമീപിക്കുന്നത് തികച്ചും അതിശയകരമാണ്. ജീവിതത്തോടുള്ള അവളുടെ മനോഭാവം വളരെ മതിപ്പ് ഉണ്ടാക്കുന്നു. അവളില്‍ ഒരുപാട് സ്നേഹം നിറഞ്ഞിട്ടുണ്ട്. അവളുടെ പെരുമാറ്റത്തില്‍ നിന്നും നമുക്ക് അത് തിരിച്ചറിയാം.
എനിക്ക് അറിയില്ല ഒരാള്‍ക്ക് ഇങ്ങനെ ശുദ്ധയാകാന്‍ സാധിക്കുമെന്ന്. അവളെ കുറിച്ച് ചിന്തിക്കാതെ, പേരുപറയാതെ ഒരു ദിവസം പോലും ജീവിതത്തില്‍ ഇല്ല. ലോകത്തിലെ ഏറ്റവും മികച്ച വ്യക്തികളില്‍ ഒരാളെയാണ് ഞാന്‍ സ്നേഹിക്കുന്നത് എന്ന്, പിന്തുണയ്ക്കുന്നതെന്നു തിരിച്ചറിയുന്നതില്‍ ഞാന്‍ വളരെ അധികം അഭിമാനിക്കുന്നു. അവളുടെ സാമിപ്യം ലഭിക്കുന്നവര്‍ തികച്ചും ഭാഗ്യവാന്മാര് ആണ്. ഞാന്‍ എപ്പോഴും പറയുന്നത് പോലെ അവള് ആണ് എന്റെ പ്രചോദനം, എന്റെ മാതൃക, എന്റെ പ്രണയം എന്റെ എല്ലാം.
എല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങളും നിനക്ക് കിട്ടട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ഞാന്‍ എപ്പോഴും ഈ ചിരിയില്‍ വീണുപോകുന്നു. എപ്പോഴും ചിരിച്ചുകൊണ്ടേയിരിയ്ക്കൂ ഇത്ത എന്നും അന്‍ഷിതയോട് ആരാധിക പറയുന്നു.