Film News

ഇത് തീ പാറും; പ്രശാന്ത് നീലിന്റെ തിരക്കഥയില്‍ കന്നട അരങ്ങേറ്റത്തിന് ഫഹദ് ഫാസില്‍

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. പുഷ്പയുടെയും വിക്രത്തിന്റെയും വന്‍ വിജയത്തോടെ ഫഹദിന്റെ പ്രശസ്തി വര്‍ധിച്ചിരുന്നു.
പിന്നാലെ സൗത്ത് ഇന്ത്യ മുഴുവന്‍ ഫഹദിന് ആരാധകരും ഉണ്ടായിരുന്നു.

- Advertisement -

മലയാളത്തിലും തെലുങ്കിലും തമിഴിലും ആരാധകരെ സമ്പാദിച്ച ഫഹദ് ഇപ്പോള്‍ കന്നടയിലും ആരാധകരെ സമ്പാദിക്കാന്‍ ഒരുങ്ങുകയാണ്. കന്നട സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഫഹദ് ഫാസില്‍.

ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്റെ കന്നഡ അരങ്ങേറ്റം.’കെജിഎഫ്’ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ദേശീയ മാധ്യമങ്ങളിലടക്കം വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബഗീരയില്‍ ഫഹദ് അവതരിപ്പിക്കുക ഒരു സിബിഐ ഉദ്യോഗസ്ഥനെയാണ്. ശ്രീമുരളി അവതരിപ്പിക്കുന്ന നായക കഥാപാത്രവും ഒരു പൊലീസ് ഉഗ്യോഗസ്ഥനാണ്.

ആക്ഷന്‍ ചിത്രമായിട്ട് ഒരുങ്ങുന്ന സിനിമ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട് . ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള് ഫെബ്രുവരിയില് ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം.ഹൊംബാളെ ഫിലിംസിന്റെ മലയാള ചിത്രം ധൂമത്തിലും ഫഹദ് ആണ് നായകന്‍. ഈ സിനിമയുടെ ചിത്രീകരണം ഫഹദ് പൂര്‍ത്തിയാക്കിയിരുന്നു.

Abin Sunny

Recent Posts

ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമല്ലേ, ദിൽഷയുടെ ‘റോബിൻ സ്ട്രാറ്റജി’ പുറത്തെടുത്ത് ജാസ്മിൻ; ഭർത്താവ് മരിച്ച ഭാര്യയെ പോലെ.

ബിഗ്ബോസിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രി പുറത്തായപ്പോൾ ദിവസങ്ങളോളം ഗബ്രിയുടെ ഫോട്ടോ പിടിച്ച് ജാസ്മിൻ കരയുന്നുണ്ടായിരുന്നു. പലപ്പോഴും ഗബ്രിയുടെ…

8 mins ago

ഗബ്രിക്ക് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്.ജാസ്മിനോട് കണക്ഷൻ വരാനുള്ള കാരണം ഇതാണ്

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജ കൃഷ്ണ.ബിഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു…

1 hour ago

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

2 hours ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

3 hours ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

17 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

18 hours ago