മലയാളികൾക്ക് സുപരിചിതമായ താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.തരത്തിന്റെ ഭാര്യയായ എലിസബത്തിനെയും മലയാളികൾക്ക് സുപരിചിതമാണ്. തന്റെ വിശേഷങ്ങളൊക്കെ എലിസബത്ത് ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയൊരു തുടക്കത്തെക്കുറിച്ചാണ് എലിസബത്ത് പറയുന്നത്.എലിസബത്ത് യോഗ പഠിക്കാൻ തുടങ്ങിയിരിക്കുകയാണ്. യോഗയ്ക്ക് പോയിത്തുടങ്ങിയ വിശേഷമാണ് പറയുന്നത്.യോഗയുടെ എല്ലാ ഭാഗങ്ങളും ചെയ്യാൻ കഴിയുന്നില്ലെങ്കിലും അതിന് വേണ്ടി ശ്രമിക്കുന്നുണ്ട് എന്നാണ് എലിസബത്ത് പറയുന്നത്. യോഗ ക്ലാസിലെ പുതിയ സുഹൃത്തുക്കളെക്കുറിച്ചും എലിസബത്ത് പറയുന്നുണ്ട്.
കുറച്ച് കാലമായി ബാലയ്ക്കൊപ്പം ഉള്ള വീഡിയോകളൊന്നും എലിസബത്ത് ഇടാറില്ല, ബാലയ്ക്കൊപ്പം അല്ല ഇപ്പോൾ എലിസബത്ത് ഉള്ളത്. എന്തുെകൊണ്ടാണ് ഇപ്പോൾ ബാലയ്ക്കാെപ്പം ഇല്ലാത്തത് എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ എലിസബത്തിവനെക്കുറിച്ച് ബാലയ്ക്ക് നല്ല അഭിപ്രായം മാത്രമാണ് ഉളളത്. ബാലയ്ക്ക് അസുഖം ഉള്ള സമയത്ത് ബാലയുടെ കൂടെത്തന്നെ എലിസബത്ത് ഉണ്ടായിരുന്നു.
പ്രണയദിനത്തിൽ തനിക്കെതിരെ വന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എലിസബത്ത് രംഗത്ത് വന്നിരുന്നു. ഡിപ്രഷനുമായി സംസാരിച്ചതിന് പിന്നാലെയാണ് വിവാദം ഉണ്ടായത്. മുൻപ് താൻ ഇട്ട വീഡിയോയിൽ തനിക്ക് ഡിപ്രഷനാണ് ഞാൻ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ആരോ കമന്റ് ഇട്ടിരുന്നു. അക്കാര്യം ഞാൻ പറഞ്ഞതേയുള്ളൂ അപ്പോഴേക്കും ഇതാണോ ഡിപ്രഷൻ എന്നൊക്കെ പറഞ്ഞ് കുറെ നെഗറ്റീവ് കമന്റ് വന്നു, എന്നാണ് എലിസബത്ത് പറഞ്ഞത്