മലയാളം സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ഉണ്ണി മുകുന്ദൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.36 കാരനായ ഉണ്ണി ഇപ്പോഴും അവിവാഹിതനാണ്. ഇതേക്കുറിച്ച് എല്ലാ അഭിമുഖങ്ങളിലും ചോദ്യവും വരാറുണ്ട്.സിനിമാ രംഗത്തേക്ക് കടന്ന് വന്ന കാലത്ത് ഉണ്ണി മുകുന്ദനുണ്ടാക്കിയ തരംഗം ചെറുതല്ല. ഇപ്പോഴിതാ താൻ ബ്ലോക്ക് ചെയ്തവരെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ.1000, 2000 പേരെ താൻ ഫോണിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദൻ തുറന്ന് പറഞ്ഞു. എന്റെ പഴയ നമ്പർ ഉണ്ടായിരുന്നു. അത് ലീക്കൗട്ടായി. ഞാൻ സംസാരിച്ച് അപ്പോൾ ബ്ലോക്ക് ചെയ്യും. ഹൈ എന്ന് മെസേജ് അയക്കുന്നത് തനിക്ക് ഇഷ്ടമല്ലേയല്ല. ഇന്ന ആളാണ്, ഇന്ന ആവശ്യത്തിനാണ് മെസേജ് എന്ന് പറയണം. കാരണം അറിയാത്ത നമ്പറാണ്. തനിക്ക് ഫോണിൽ ഏറ്റവും ഇഷ്ടമുള്ള ഫീച്ചർ ബ്ലോക്ക് ചെയ്യലാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിൽ ഒരുപാട് പേരെ സ്റ്റോൽക്ക് ചെയ്തിട്ടുണ്ട്. അവരെ ഉപദ്രവിക്കുന്ന രീതിയിൽ അല്ല. വെറുതെ നോക്കും. ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല. എല്ലാം ടീമിന് കൊടുത്തു. അവിടെ എനിക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത ടോക്സിസിറ്റിയാണ്. വല്ലാത്തൊരു ആൾക്കാരാണ്. എനിക്കവിടേക്ക് പോകാൻ തോന്നുന്നില്ല. ഒരു നായികയോടും തനിക്ക് ക്രഷ് ഇല്ല. ഒന്നുമില്ല. ഒരാളോടും. ഭംഗിയുള്ള കുട്ടികളാണ്. പക്ഷെ എനിക്കങ്ങനെ ക്രഷൊന്നും തോന്നിയിട്ടില്ല.മറ്റൊന്ന്,ട്രോളുകൾ എന്നെ ബാധിച്ചിട്ടില്ല. തെറ്റായ വാർത്തകളും തെറ്റായ വ്യാഖ്യാനങ്ങളുമാണ്. എനിക്കിപ്പോൾ കാണാം. എന്റെ സിനിമ ഇറങ്ങുമ്പോൾ സിനിമയെ സിനിമയായി കാണാൻ പറ്റുന്നില്ല. നമ്മുടെ ഭാഗത്ത് ന്യായമുണ്ട്. അതുകൊണ്ടാണ് ഞാനിങ്ങനെ ഇരിക്കുന്നത്. ആൾക്കാർക്ക് വാക്കുകൾക്ക് കൊണ്ട് നോവിക്കാൻ പറ്റുമെന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടി.