ദുൽഖർ സൽമാൻ ആദ്യമായി പ്രൊഡ്യൂസ് ചെയ്ത സിനിമയായിരുന്നു വരനെ ആവിശ്യമുണ്ട്. ചിത്രത്തിലെ നായകനും ദുൽഖർ തന്നെആയിരുന്നു. വളരെയധികം പ്രേത്യേകതകൾ ഉള്ള ചിത്രമായിരുന്നു വരനെ ആവിശ്യമുണ്ട്. ഇതിൽ നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം അത് കൂടാതെ കല്യാണി ആദ്യമായി മലയാളത്തിൽ നായികയായി അങ്ങനെ നീളുന്നു…
ഇപ്പോൾ ചിത്രം പുതിയ ഒരു പ്രീതിസന്ധി നേരിട്ടിരിക്കുകയാണ്. സിനിമയ്ക്കെതിരെ പരാതിയുമായി ഒരു യുവതി രംഗത്ത് വന്നിരിക്കുകയാണ്. സിനിമയില്‍ അനുവാദം കൂടാതെ തന്റെ ചിത്രം ഉപയോഗിച്ചെന്ന് വ്യക്തമാക്കി ചേതന കപൂര്‍ എന്ന യുവതിയാണ് സിനിമയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. എന്നാല്‍ വളരെ പെട്ടന്ന് തന്നെ യുവതിയോടു ക്ഷമ ചോദിച്ച് കൊണ്ട് നടന് ദുല്‍ഖര്‍ സല്മാന് തന്നെ രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം.
യുവതി നിയപരമായി മുന്നോട്ട് പോകുകയാണെങ്കിൽ വളരെ വലിയ നഷ്ട്ടപരിഹാരം ദുൽഖർ നൽകേണ്ടി വരും. നിയപരമായി വളരെ വലിയ കുറ്റമാണ് ഇത്. സിനിമയില്‍ ജോണി ആന്റണിയുടെ ഡോക്ടര്‍ കഥാപാത്രം നടത്തുന്ന വെല്‍നസ് ക്ലിനിക്കിന്റെ മുന്പില് വെച്ചിരിക്കുന്ന പരസ്യ ബോര്‍ഡില്‍ തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചുവെന്നാണ് യുവതിയുടെ ആരോപണം. സിനിമയില്‍ ഉപയോഗിച്ച ചിത്രത്തിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് ചേതന വിമര്‍ശനം ഉയര്‍ത്തിയത്. തന്റെ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന് പറഞ്ഞാണ് ടാഗ് ചെയ്തത്. യുവതിയുടെ അറിവോ സമ്മതമോ കൂടാതെയാണ് ചിത്രത്തില്‍ അവരുടെ ചിത്രം കാണിച്ചത്. ദുല്‍ഖറിന്റെ സിനിമയില്‍ അവരെ ബോഡി ഷേം ചെയ്തതായി ആരോപിക്കുകയും, നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.