മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്മാന്. അച്ഛന്റെ പാത പിന്തുടര്ന്ന് മകനും അഭിനയലോകത്ത് എത്തിയപ്പോള്‍ ആരാധകരും കയ്യടിക്കുകയായിരുന്നു. സിനിമയില്‍ വന്ന് ചുരുങ്ങിയ സമയം കൊണ്ട് തന്നെ താന്‍ നല്ലൊരു നടനാണെന്ന് തെളിയിക്കാന്‍ ദുല്‍ഖറിന് സാധിച്ചു. . ഇവരുടെ കുടുംബ വിശേഷവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാറുണ്ട്.
ദുല്‍ക്കറിനെ പോലെ ഭാര്യ അമാലും മകള്‍ മറിയവുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെയാണ് . ഇപ്പോഴിതാ മകളെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു അഭിമുഖത്തിലാണ് തന്റെ മകളെ കുറിച്ച് താരം സംസാരിച്ചത്. തന്റെ കുടുംബത്തിലെ എല്ലാവര്ക്കും ആണ്‍കുട്ടികളാണ്. അതിനാല്‍ തന്നെ , തനിക്കും ജനിക്കുന്നത് ഒരു ആണ്‍കുട്ടി തന്നെയായിരിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ശരിക്കും ആഗ്രഹിച്ചത് ഒരു പെണ്‍കുഞ്ഞിനെ ആയിരുന്നു.
മറിയത്തെ അമാല്‍ കാണുന്നതിനു മുന്‍പ് ഞാന്‍ കണ്ടിരുന്നു. ഡോക്ടര്‍ വന്ന് എന്നോട് ചോദിച്ചു ജനിച്ചത് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ , ഗസ്സ് ചെയ്യാമോ എന്ന്. എന്നാല്‍ ആരായാലും എന്ന ഭാഗത്തില്‍ ആയിരുന്നു ഞാന്‍ നിന്നത്. അങ്ങനെ ഡോക്ടര്‍ കൂട്ടിക്കൊണ്ടുപോയി കുഞ്ഞിനെ കാണിച്ചുതന്നു
. കയറി പോകുമ്പോഴും മനസ്സില്‍ ആണ്‍കുഞ്ഞ് തന്നെയായിരിക്കും എന്നായിരുന്നു.
എന്നാല്‍ തനിക്ക് ജനിച്ചത് പെണ്‍കുഞ്ഞാണ് എന്ന് അറിഞ്ഞപ്പോള്‍ എന്തോ വലിയ സംഭവം കിട്ടിയ സന്തോഷത്തോടെ ഞാന്‍ അവിടെ നിന്ന് ബഹളമൊക്കെ വെച്ചു ഒടുവില്‍ കരഞ്ഞുപോയി. പെട്ടെന്ന് കരയുന്നതു കണ്ടപ്പോള്‍ നഴ്സുമാരും പേടിച്ചു എന്ന് ദുല്‍ഖര്‍ പറഞ്ഞു. അങ്ങനെ കുഞ്ഞിന്റെ പേര് അവിടെ വെച്ച് തന്നെ ഇട്ടു നടന് പറഞ്ഞു.