ജീത്തു ജോസെഫ് സംവിധാനം ചെയ്ത ദൃശ്യം മലയാളത്തിലെ ബ്ലോക്കബ്സ്റ്റർ ചിത്രം ആയിരുന്നു . തമിഴ് ,തെലുഗു ,ഹിന്ദി എന്നീ ഭാഷകളിലും റീമേക് ചെയ്തു പ്രേക്ഷക ശ്രദ്ധ നേടിയ ഒരു ചിത്രം കൂടി ആയിരുന്നു ദൃശ്യം . മോഹൻലാൽ നായകനായി , മീന, അൻസിബ , എസ്ഥേർ , ആശ ശരത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഒരു ചിത്രം ആയിരുന്നു ദൃശ്യം .
ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത മോഹൻലാൽ തന്നെ ആയിരുന്നു തന്റെ ഫേസ്ബുക് പേജിലൂടെ കുറിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണങ്ങൾ തുടങ്ങാൻ പോകുകയാണ് .
മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. ഓഗസ്റ്റ് 17ന് തൊടുപുഴയിലാകും ആദ്യഘട്ട ചിത്രീകരണം തുടങ്ങുക.
കോവിഡ് സാഹചര്യത്തിൽ സർക്കാരിന്റെ നിര്ദേശങ്ങളോടു കൂടി നിയന്ത്രണങ്ങളോടെയാകും ചിത്രീകരണം ആരംഭിച്ചേക്കുക. പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് നിർത്തിവയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ നിലപാട് തുടരുമ്പോഴാണ് ദൃശ്യം 2 ആരംഭിക്കുന്നതെന്നതും ശ്രദ്ധേയം.
ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി തന്നെ നിർമിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ ആണെന്നാണ് അണിയറക്കാർ അറിയിക്കുന്നത്.
2013 ഡിസംബറിൽ റീലീസ് ചെയ്ത ‘ദൃശ്യം’ വൻ ഹിറ്റായിരുന്നു. ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. ലോക്ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ടു കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന വിധത്തിലാണു സിനിമ. ഇതിനു ശേഷമായിരിക്കും ഷൂട്ടിങ് നിർത്തിവച്ച മറ്റു സിനിമകളിൽ മോഹൻലാൽ അഭിനയിക്കുക.