മലയാള സിനിമയിൽ കോളിളക്കം ശ്രിട്ടിച്ച സിനിമയാണ് ദൃശ്യം, വളരെ വിജയം കണ്ട സിനിമക്ക് രണ്ടാം ഭാഗം വരുന്നു, എല്ലാ ഭാഷകളിലും ഒരുങ്ങിയ ചിത്രാം സൗത്ത് സിനിമ മേഖലയിൽ ചർച്ച ചെയ്ത വലിയ വിജയമായിരുന്നു, ഇപ്പോൾ ഇതിന്റെ രണ്ടാം ഭാഗത്തിന്റെ വാര്‍ത്തകളാണ് സോഷ്യൽ മീഡിയയിൽ സജീവം .. നാളെ മോഹന്‍ലാലിന്റെ അറുപതാം ജന്മദിനത്തില് ഇതുമായി ബന്ധപ്പെട് പ്രഖ്യാപനം ഉണ്ടാവും.
ലോക്ക്ഡൗണിനു ശേഷം ഉടനെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും എന്നാണ് പുറത്തുവരുന്ന വിവരം. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമയ്ക്കു വേണ്ടി ആന്റണി പെരുമ്ബാവൂരാണ്. ലോക്ഡൗണ്‍ കഴിഞ്ഞ് തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ഇതിനുശേഷമാകും ഷൂട്ടിങ് നിര്‍ത്തിവെച്ച് മറ്റ് സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയെന്നും ആന്റണി പെരുമ്ബാവൂര്‍ മനോരമയോട് പറഞ്ഞു.
2013 ഡിസംബറിലായിരുന്നു ദൃശ്യം റിലീസിനെത്തിയത്. മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ത്രില്ലര്‍ ചിത്രമായ ദൃശ്യത്തിലെ ഈ താരങ്ങളുടെയെല്ലാം പ്രകടനം ഏറെ മികവു പുലര്‍ത്തിയിരുന്നു. 50 കോടിയോളം രൂപ ബോക്സ് ഓഫീസില്‍ നിന്നും കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു.