സീരിയൽ താരങ്ങൾ എന്നും കുടുംബപ്രേക്ഷകരുടെ വീട്ടിലെ അംഗങ്ങളാണ് എല്ലാ ദിവസവും വൈകുന്നേരം ആറുമണി മുതൽ അവർ നമ്മുടെ വീടുകളിലെ സ്ഥിരം വിരുന്നുകാരായതിനാൽ അവർ എല്ലാവരും എപ്പോഴും കൂടെയുള്ള ഒരു അനുഭൂതിയാണ് എല്ലാവർക്കും. എന്നാൽ ഇവരുടെ ജീവിതങ്ങൾ എത്ര സന്തോഷകരമാണ് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ വിചാരിക്കുന്നതിനേക്കാളും ഉപരിയാണ് ഇവരുടെ ജീവിതങ്ങൾ. അതിൽ ചിലരുടെ ജീവിതസാഹചര്യങ്ങളും ഇപ്പോഴത്തെ അവസ്ഥയും നമുക്കൊന്നു നോക്കാം.
മലയാളം ചലചിത്ര രംഗത്ത് പ്രവർത്തിച്ചിരുന്ന ശബ്ദ ലേഖകരായ രതീഷിന്റെയും രാധാമണിയുടെയും മകളാണ് രേഖ. ചുരുക്കം ചില സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കു മുന്നിലെത്തിയ രേഖ പിന്നീട് സീരിയൽ രംഗത്ത് ചുവടുറപ്പിച്ചു. പരസ്പരം എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് രേഖ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. സീരിയൽ രംഗത്ത് താരം മുന്നോട്ടുപോയെങ്കിലും സ്വകാര്യജീവിതത്തിൽ രേഖ എന്ന നടി ഒരു തകർച്ചയായിരുന്നു. ഒന്നിൽ കൂടുതൽ വിവാഹങ്ങചെയ്ത രേഖ എന്നും ഗോസ്സിപ് കോളങ്ങളിലെ സ്ഥിരം ചർച്ചാവിഷയമായിരുന്നു.
സാമൂഹ്യ വിഷയങ്ങളെ നർമ്മത്തിന്റെ ചേരുവയോടെ അവതരിപ്പിക്കുന്ന പരിപാടിയാണ് മറിമായം അതിലെ മണ്ഡോദരി കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹയാണ്. നാടകങ്ങളിലൂടെയാണ് സ്നേഹ സീരിയൽ മേഖലകളിൽ എത്തിയത്സി. ആദ്യ വിവാഹം വിവാഹമോചനത്തിൽ കലാശിച്ച താരം മാറിമയത്തിലെ താനെ ലോലിതൻ എന്ന കാടാപാത്രത്തെ വീണ്ടും വിവാഹം ചെയ്തു . നരസിംഹം സിനിമയിലെ അനുരാധയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. നമ്മളുടെ ഹൃദയം കവർന്ന നായികയായ ഐശ്വര്യ തൻവീർ എന്ന യുവാവുമായി വിവാഹം കഴിച്ചെങ്കിലും രണ്ടു വർഷത്തോടെ വിവാഹബന്ധം വേർപിരിഞ്ഞു. സിനിമാ നടി ലക്ഷ്മിയുടെ മകൾ കൂടിയായ ഐശ്വര്യ പിന്നീട് വിവാഹങ്ങൾ കഴിച്ചെന്നു പറഞ്ഞെങ്കിലും അത് സ്ഥിദ്ധീകരിച്ചിട്ടില്ല.
മികച്ച സീരിയൽ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ നടിയായിരുന്നു അമ്പിളി ദേവി. തിരുവനന്തപുരം സ്വദേശിയും സിനിമ സീരിയൽ ക്യാമറാമാനും ആയിരുന്നു നോവലുമായി വിവാഹം നടന്നെങ്കിലും അടുത്തകാലത്ത് അവർ വിവാഹമോചിതരായി മാനസിക പീഡനങ്ങൾ കാരണമാണ് വിവാഹമോചനം നേടിയത് എന്നാണ് പറയുന്നത്. അതിനു ശേഷം മുൻ കാല സൂപ്പർ സ്റ്റാറായ ജയന്റെ സഹോദര പുത്രനായ ആദിത്യനെ വിവാഹം കഴിച്ചു.