തിരക്കഥകൃത്ത്, സംവിധായകന്, നടന് എന്നീ നിലകളില്‍ സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരനായ താരമാണ് ലാല്‍. വലിയ ആരാധകര്‍ തന്നെ താരത്തിനുണ്ട്. തിരക്കഥകൃത്ത് എന്ന നിലയിലും സംവിധായകന് എന്ന നിലയിലും നടന് എന്ന നിലയിലും ഏറേ ആരാധകരുണ്ട്.
ലാല്‍ ഇപ്പോള്‍ സജീവമായിട്ടുള്ളത് അഭിനയത്തിലാണ്. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസ് ചെയ്തതും ചെയ്യാന്‍ കാത്തിരിക്കുന്നതും. മലയാളത്തിലെ റെക്കോര്‍ഡ് ചിത്രം 2018 ലും ലാല്‍ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ അടുത്തിടെയായി താരത്തിനെ കുറിച്ച് ആരാധകര്‍ പറയുന്ന പരാതികളില്‍ ഒന്നാണ് താരത്തിന്റെ സംസാരം മനസ്സിലാകുന്നില്ല എന്നുള്ളത്. ഡയലോഗ് വ്യക്തമാകുന്നില്ല എന്നായിരുന്നു പലരും പറഞ്ഞ പരാതി.
ഇപ്പോഴിത ആരാധകരുടെ ഈ പരാതിയില്‍ പ്രതികരിക്കുകയാണ് നടന്. പലരും പറയാറുണ്ട്, ഞാന്‍ പറയുന്നത് വ്യക്തമാകുന്നില്ല, സബ്ടൈറ്റില്‍ വേണം എന്നൊക്കെ. എനിക്കും ഇടയ്ക്ക് അങ്ങനെ തോന്നാറുണ്ടെങ്കിലും എന്റെ ശബ്ദത്തിലും സംസാരത്തിലുമൊക്കെ അഭിമാനം കൊള്ളുന്ന ആളാണ് ഞാന്‍.-എന്നാണ് ലാല്‍ പറയുന്നത്.
മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ലാല്‍ ഇക്കാര്യം പറഞ്ഞത്. എന്റെ ശബ്ദത്തിലും സംസാരത്തിലുമൊക്കെ അഭിമാനം കൊള്ളുന്ന ആളാണ് ഞാന്‍. ഈ പറയുന്നത് അഹങ്കാരമായി തോന്നിയാലും കുഴപ്പമില്ല.
സത്യസന്ധമായ അഭിനയത്തില്‍ ഡയലോഗുകള്‍ ചിലപ്പോള്‍ മനസ്സിലാകാതെ പോകാം എന്നാണ് ലാല്‍ പറയുന്നത്. അക്ഷരങ്ങള്‍ പെറുക്കി പെറുക്കി സംസാരിക്കാന്‍ എനിക്കറിയില്ല. സന്ദര്ഭത്തില്നിന്നും സംഭാഷണം മനസ്സിലാക്കണം, സംസാരത്തില്‍ നിന്നു മാത്രമല്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍-എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.