ബാലതാരമായി അഭിനയലോകത്ത് എത്തിയ നടിയാണ് ഡിംപിള്‍ റോസ്. പിന്നീട് മിനിസ്ക്രീനിലേക്കും ഡിംപിള്‍ എത്തുകയായിരുന്നു. 2017 ലാണ് താരം വിവാഹിതയായത്. ശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ഡിംപിള്‍. എന്നാല്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി വിശേഷം പങ്കുവെച്ച് താരം എത്താറുണ്ടായിരുന്നു. പുതിയ പുതിയ വിശേഷം അതുപോലെ കുക്കിംഗ് വേ്ളാഗുകള് എല്ലാം ആയിരുന്നു ഇതില്‍ പോസ്റ്റ് ചെയ്യാര്‍ താരം.
താന്‍ അമ്മയാവാന്‍ പോകുന്ന വിവരവും അതുപോലെ കുഞ്ഞു പിറന്നതും എല്ലാം ആരാധകരെ അറിയിച്ചിരുന്നു ഡിംപിള്‍. ഇരട്ടക്കുട്ടികള്‍ ആണെങ്കിലും അതില്‍ ഒരാളെ മാത്രമേ ഡിംപിളിന് ജീവനോടെ കിട്ടിയുള്ളൂ. മാസം തികയാതെയുള്ള പ്രസവം ആയതിനാല്‍ , നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നു ഡിംപിളിന്.
ഇപ്പോഴിതാ മകനുമൊത്ത് ആദ്യ ദീപാവലി ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് താരം, ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പൂത്തിരി കത്തിക്കലും മധുരപലഹാരം വിതരണം ചെയ്യലും ഉണ്ടായിരുന്നു. ഈ ദീപാവലി ആഘോഷത്തിന് ഡിംപിള്‍ തന്നെയാണ് മുന്നിട്ടിറങ്ങിയത്. കൂടാതെ ഈ ദിവസം മറ്റൊരു സന്തോഷവാര്‍ത്ത കൂടി താരം പങ്കുവെച്ചു,
യുട്യൂബ് ചാനലില്‍ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സിനെ ലഭിച്ചതിനുള്ള അംഗീകാരമായ യുട്യൂബ് പ്ലേ ബട്ടണ്‍ അണ്ബോക്സിങിന്റെ വീഡിയോയും ദീപാവലി ആഘോഷങ്ങളുടെ വീഡിയോയില്‍ ഡിംപിള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഏറെ നാളായി കാത്തിരുന്ന ഒന്നായിരുന്നു യുട്യൂബില്‍ നിന്നും ലഭിച്ച പ്ലേ ബട്ടണ്‍ എന്നാണ് ഡിംപിള്‍ പറഞ്ഞത് .