സ്ക്രീനില്‍ എത്തി നിമിഷനേരം കൊണ്ട് തന്നെ പൊട്ടിത്തെറികളും ബഹളവും തുടങ്ങിയിരിക്കുകയാണ് ബിഗ് ബോസ് വീട്ടില്‍. ഇപ്പോള്‍ എല്ലാ എപ്പിയോഡിലും അടിയും കരച്ചിലുമൊക്കെയാണ്. ആരാധകര്‍ ഏറെയുള്ള ഡിപംലിനെ ചുറ്റിപ്പറ്റിയാണ് ബിഗ് ബോസ് വീട്ടിലെ കഴിഞ്ഞ ദിവസത്തെ പ്രശ്നങ്ങള്‍ അരങ്ങേറിയത്. ബിഗ് ബോസ് വീട്ടില്‍ വെച്ച് സുഹൃത്തിനെക്കുറിച്ച് ഡിംപല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡിംപലിന് അകത്തും പുറത്തുമായി നിരവധി ആരാധകര്‍ ഉണ്ടായത്.
എന്നാല്‍ ഡിംപല്‍ പറഞ്ഞ കഥകള്‍ എല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ അതേ കാര്യത്തെക്കുറിച്ച് വീണ്ടു ,പറഞ്ഞിരിക്കുകയാണ് മിഷേല്‍. കഴിഞ്ഞ ദിവസം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് മിഷേല്‍ അടക്കം രണ്ട് പേര് ബിഗ് ബോസിലെത്തിയത്. വന്നപാടെ ചില ചര്‍ച്ചകളും ഇവര്‍ ബിഗ് ബോസ് വീട്ടില്‍ നടത്തിയിരുന്നു.
അതേസമയം പുറത്തുനിന്നും ഡിംപലിനെക്കുറിച്ച് അറിഞ്ഞ കാര്യങ്ങളാണ് മിഷേല്‍ ബിഗ് ബോസില്‍ പറഞ്ഞത്. തന്റെ ആത്മസുഹൃത്തായ ജൂലിയറ്റിന്റെ മരണത്തെ കുറിച്ചുള്ള തുറന്നു പറച്ചിലില്‍ കുറെ ഒക്കെ കള്ള മുണ്ടെന്നാണ് പൊതുവെയുള്ള സംസാരം. ഈ കഥ ഡിംപല്‍ സിമ്പതി നേടാനായി കെട്ടിച്ചമച്ചതാണെന്ന് മിഷേലും പറയുകയുണ്ടായി. ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് മാത്രമാണ് ഡിംപല്‍ ജൂലിയറ്റിന്റെ വീട്ടിലേക്ക് പോയതെന്നാണ് മിഷേല്‍ പറഞ്ഞത്. എന്നാല്‍ ഇത് കേട്ട ഡിംപല്‍ കരയുകയും തന്റെ സഹോദരിയായ തിങ്കളിനോട് ജൂലിയറ്റിന്റെ വസ്ത്രങ്ങള്‍ ബിഗ് ബോസ് വീട്ടിലേക്ക് അയച്ചു തരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ തിങ്കള്‍ പ്രതികരണവും അറിയിച്ചിരുന്നു.
”ഏഴാം ക്ലാസിലെ ജൂലിയറ്റിനെ കാണൂ. ക്ലാസിലെ ഏറ്റവും ഉയരുമുള്ളവളും വോളിബോള്‍ താരവുമായിരുന്നവള്. ഒരു അവാര്‍ഡ് വാങ്ങാന്‍ നേരം ജൂലിയറ്റ് ധരിച്ച മഞ്ഞ വസ്ത്രമാണ് ഡിംപല്‍ ധരിച്ചിരിക്കുന്നത്. പക്ഷെ ഇവിടെ അതല്ല പ്രശ്നമെന്ന് തോന്നുന്നു. അവളത് സിമ്പതിയ്ക്ക് വേണ്ടിയാണോ അല്ലയോ ചെയ്തത് എന്നതാണ്” എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് തിങ്കള്‍ കുറിച്ചത്.