മലയാളത്തിലെ താര ജോഡികളാണ് ദിലീപും കാവ്യയും. ആദ്യം സിനിമകളിലെ നായികയും നായകനും ആയിരുന്നു ഇരുവരും. പിന്നീട് ജീവിതത്തിലും ഇവർ ഒന്ന് ആവുകയായിരുന്നു. ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായിക നായക വേഷം അവതരിപ്പിച്ചിട്ടുണ്ട് ഇരുവരും. ഒരു പാട് ആരാധകരാണ് ഈ താര ദമ്പതികൾക്ക് ഉള്ളത്.
കുറച്ചു വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. ഇപ്പോൾ മഹാ ലക്ഷ്മി എന്ന പേരുള്ള ഒരു പെൺ കുഞ്ഞും ഇവർക്കുണ്ട്. ലച്ചു എന്നാണ് മഹാ ലക്ഷ്മിയെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നും അധികം ആക്ടീവ് അല്ല. അതു കൊണ്ടു തന്നെ എല്ലാവരും ഒന്നിച്ചുള്ള ചിത്രങ്ങൾ കാണുവാൻ ആരാധകർക്ക് വളരെയധികം ആകാംഷയാണ്. അത് കൊണ്ട് തന്നെ പുറത്തു വരുന്ന ചിത്രങ്ങൾ ഒക്കെ തന്നെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്യുന്നു. ദിലീപിൻറെ മൂത്ത മകളാണ് മീനാക്ഷി. മീനൂട്ടി എന്നാണ് ആരാധകർ ഏറെ സ്നേഹത്തോടെ മീനാക്ഷിയെ വിളിക്കുന്നത്.
ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി. ഈയടുത്താണ് മീനാക്ഷി ഇൻസ്റ്റൈയിൽ അക്കൗണ്ട് തുടങ്ങിയത്. അക്കൗണ്ട് തുടങ്ങിയതിനു പിന്നാലെ ആരാധകരുടെ ഒഴുക്കായിരുന്നു ഇതിലേക്ക്. മീനാക്ഷിയുടെ അടുത്ത സുഹൃത്തായ നമിതയാണ് താരത്തെ ഇൻസ്റ്റയിലേക്ക് ക്ഷണിച്ചത്. ഈയടുത്ത് താരത്തൻ്റെ നൃത്ത വീഡിയോ ഒക്കെ വൈറലായിരുന്നു. ഇതുവരെ ഒരു സിനിമയിൽ അഭിനയിക്കാതിരുന്നിട്ട് കൂടി ശക്തമായ ആരാധക വൃന്ദം ഉണ്ട് മീനാക്ഷിക്ക് എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യം ആണ്. ഒരു പക്ഷേ മലയാളത്തിലെ പല നടിമാർക്കും ഇത്രയും ആരാധകർ ഇല്ല എന്നതാണ് സത്യം.
ഇപ്പോഴിതാ ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദിലീപും കാവ്യയും ആണ് ഈ വീഡിയോയിലെ താരങ്ങൾ. ദിലീപിനൊപ്പം സന്തോഷവതിയായി നിൽക്കുന്ന കാവ്യ നമുക്ക് കാണുവാൻ സാധിക്കും. ദിലീപിൻറെ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്നുണ്ട് താരം. വെറ്റില സ്വീകരിച്ച വരനെ അനുഗ്രഹിക്കുന്ന കാവ്യയെ കാണുവാൻ സാധിക്കും ഇതിൽ. സ്വത സിദ്ധമായ ശൈലിയിൽ കാവ്യയെ ട്രോളുന്നും ഉണ്ട് ദിലീപ്.