ധനുഷ് -മാരി സെല്‍വരാജ് കൂട്ടുകെട്ടില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കര്ണ്ണന്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുങ്ങിയ സിനിമ വന്‍ വിജയം ആയിരുന്നു. നിരൂപണ പ്രശംസയും പ്രേക്ഷക പ്രശംസയും നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയമായിരുന്നു.
ഇപ്പോഴിത രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നുവെന്ന റിപ്പോര്‍ട്ട് എത്തുകയാണ്.മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ധനുഷ് നായകനായി എത്തുന്ന ചിത്രം ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. ഉടനെ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം മാമന്നന് ആണ് മാരി സെല്വരാജിന്റെതായി റിലീസിന് കാത്തിരിക്കുന്ന ചിത്രം. ഉദയനിഥി സ്റ്റാലിന് ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയ താരങ്ങളുമായിട്ടാണ് ചിത്രം എത്തുന്നത്.
അതേസമയം ക്യാപ്റ്റന്‍ മില്ലര്‍ ആണ് ധനുഷിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം. അരുണ്‍ മധേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. വാത്തിയായിരുന്നു ധനുഷ് നായകനായി എത്തി റിലീസ് ചെയ്ത പുതിയ ചിത്രം.
വെങ്കി അട്ലൂരി സംവിധാനം ചെയ്ത് എത്തിയ ചിത്രത്തില്‍ മലയാളി താരം സംയുക്തയായിരുന്നു നായികയായി എത്തിയത്. ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു.