നടി സാമന്ത നായികയാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. കാളിദാസന്റെ അഭിജ്ഞാനശാകുന്തളം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ഇത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിൽ ദുഷ്യന്തൻ രാജാവായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട ദേവു മോഹൻ ആണ്.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ നടനാണ് ഇദ്ദേഹം. ചിത്രം തമിഴ് തെലുങ്ക് ഹിന്ദി മലയാളം കന്നട ഭാഷകളിലാണ് ഒരുങ്ങുന്നത്. ഗുണശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശകുന്തളയുടെ വീക്ഷണ കോണിൽ നിന്നുമാണ് ചിത്രം കഥ പറയുക. ഒരു ബിഗ് ബജറ്റ് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.
View this post on Instagram
നടി സാമന്തയുടെ കോസ്റ്റ്യൂം ചിത്രത്തിനുവേണ്ടി ചെയ്യുന്നത് പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നീതു ലുല്ലയാണ്. രണ്ടുതവണ ദേശീയ പുരസ്കാരം നേടിയിട്ടുള്ള വ്യക്തിയാണ് നീതു. ഇതിനിടയിൽ ബോളിവുഡിലും അരങ്ങേറാൻ തയ്യാറെടുക്കുകയാണ് സാമന്ത. ആയുഷ്മാൻ ഖുറാനെ അഭിനയിക്കുന്ന ചിത്രത്തിൽ നായികയായി താരം എത്തുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി താരം ഒരു ശില്പശാലയിൽ പങ്കെടുത്തിരുന്നു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. തെളിവിലും താരം ഒരു പുതിയ പ്രോജക്ട് ചെയ്യുന്നുണ്ട്. സാമന്ത ഏറെ പ്രതീക്ഷിക്കുന്ന ചിത്രമാണ് ഇത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിൽ സംഗീതസംവിധാനം നിർവഹിക്കുന്നത് ഹൃദയം എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്ദുൽ വഹാബ് ആണ്.