Film News

നിങ്ങളുടെ ഭർത്താവിൻ്റെ മുഖത്ത് കള്ള ലക്ഷണം ഉണ്ടല്ലോ എന്ന് ആരാധിക, കുറിക്കു കൊള്ളുന്ന മറുപടി നൽകി ദയ അശ്വതി

ബിഗ് ബോസിൻറെ രണ്ടാം സീസൺ വലിയ രീതിയിൽ മുന്നേറിക്കൊണ്ടിരുന്ന ഷോ ആയിരുന്നു. പക്ഷേ ലോകമെമ്പാടും കോവിഡ് പടർന്നു പിടിച്ചതിനാൽ നിർമ്മാതാക്കൾക്ക് ഷോ നിർത്തേണ്ടി വന്നു. ഷോയുടെ ചരിത്രത്തിലാദ്യമായി 9 മത്സരാർത്ഥികളും വിജയിച്ച സീസൺ ആയിരുന്നു അത്. ആ സീസണിൽ ജയ സാധ്യത ഏറ്റവും കൂടുതലുള്ള മത്സരാർത്ഥികളിൽ ഒരാളായിരുന്നു ദയ അശ്വതി.

- Advertisement -

വലിയ രീതിയിൽ ആരാധകരുണ്ടായിരുന്ന മത്സരാർത്ഥി ആയിരുന്നു ദയ. ഒരു പ്രൊഫഷണൽ ബ്യൂട്ടീഷൻ കൂടിയാണ് താരം. ബിഗ് ബോസിലെ രജിത് ദയ കോംബോ ആരാധകർ ഏറെ കൊണ്ടാടിയ ഒന്നായിരുന്നു. ദയക്ക് രജിത് കുമാറിനോട് തോന്നിയ പ്രണയം സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.

പക്ഷേ ശരിക്കുള്ള ജീവിതത്തിൽ മറ്റൊരു പ്രണയത്തിലായിരുന്നു ദയ. ഈയടുത്താണ് താരത്തിൻ്റെ വിവാഹത്തെപ്പറ്റി ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച നിറഞ്ഞത്. ദയ തന്നെയാണ് തൻറെ വിവാഹ ചിത്രവും പുറത്തുവിട്ടത്. വിവാഹ ശേഷം സിന്ദൂരം ഒക്കെ അണിഞ്ഞ് ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കു വെച്ചത്. പറ്റിക്കുകയാണോ എല്ലാ തവണയും പോലെ, ഇത് സത്യം തന്നെയാണോ എന്നുള്ള ചോദ്യങ്ങൾക്കൊക്കെ ശേഷമാണ് പലരും കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കിയത്. ആദ്യം ചിത്രങ്ങളൊന്നും തന്നെ കണക്കിലെടുക്കാത്തവർ പിന്നീടാണ് കാര്യം മനസ്സിലാക്കിയത്.

ഇപ്പോഴിതാ തൻറെ ഭർത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ് താരം. ഉണ്ണിക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോയിൽ ധാരാളം പ്രേക്ഷകരും പ്രതികരിക്കുന്നുണ്ട്. ഇരുവർക്ക് ആശംസകളുമായി ഒരുപാട് പേർ എത്തുന്നുണ്ട്. അതിനിടയിൽ സാഹചര്യം മനസ്സിലാക്കാതെ മോശം കമൻറ് ഇടുന്നവരും ഉണ്ട്. എന്നാൽ ഇവർക്കൊക്കെ ചുട്ട മറുപടി കൊടുക്കാൻ ദയ ശ്രദ്ധിക്കുന്നു.

ദയയെ പ്രകോപിപ്പിക്കുന്ന രീതിയിൽ ഒരു ആരാധികയുടെ കമൻറ് വരികയും ചെയ്തു. ഈ ചെക്കൻ്റെ മുഖത്ത് ഒരു കള്ള ലക്ഷണം ഉണ്ട്. ചേച്ചി ശ്രദ്ധിച്ചിരുന്നോ? എന്നാണ് ഒരു ആരാധിക ചോദിച്ചത്. ഉടൻ തന്നെ അതിനു മറുപടിയായി ദയ രംഗത്തെത്തി. മറ്റുള്ളവരുടെ ലക്ഷണം പറയാൻ നീ കണിയാൻ ആണോ? പിന്നെ എൻറെ ഉണ്ണിയുടെ മുഖ ലക്ഷണം നോക്കാൻ നിന്നെ ഞാൻ ഏൽപ്പിച്ചിരുന്നു? ഇല്ലല്ലോ? പ്രൊഫൈൽ ലോക്ക് ചെയ്തിട്ട് മുഖ ലക്ഷണം പറയുന്നത് അത്ര വെടിപ്പല്ല. എന്നായിരുന്നു ദയ നൽകിയ മറുപടി. ഒരുപാട് ആരാധകരാണ് ഈ കമൻ്റിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

അതിനിടയിൽ ദയ ഇങ്ങനെ ഫോട്ടോസ് ഇടുന്നതിനെതിരെ കടുത്ത വിമർശനമായി വേറൊരു വിഭാഗം രംഗത്തുണ്ട്. രണ്ട് ആൺ മക്കളുടെ അമ്മയായ ഇങ്ങനെ ഒന്നും ഫോട്ടോസ് ഇടാൻ പാടില്ല എന്നാണ് ഇവർ പറയുന്നത്. ഇവർ പറയുന്നത് അതിൻറെ അർത്ഥം ഇവർക്ക് പോലും മനസ്സിലാവുന്നുണ്ടോ എന്ന് സംശയമാണ്. വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് തീരെ ബോധം ഇല്ലാത്തവരാണ് ഇക്കൂട്ടർ എന്നിവരുടെ സംസാരത്തിൽ നിന്ന് വ്യക്തമാണ്. സദാചാരം ഒക്കെ നിർത്തിയിട്ട് കുറച്ചെങ്കിലും നന്നാവാൻ നോക്കിക്കൂടെ എന്നിവർക്ക് പ്രതികരണവുമായി ആരാധകരും എത്തുന്നുണ്ട്.

Athul

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

2 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

3 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

3 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

4 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

4 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

6 hours ago