മേഘ്നയും ചിരഞ്ജീവി സർജയും തെന്നിന്ത്യയിലെ മിന്നുന്ന താര ദമ്പതികൾ ആയിരുന്നു. അതു കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിലും ഇടംനേടിയ കുഞ്ഞാണ് ഇരുവരുടേയും മകനായ ജൂനിയർ ചിരു. ഒട്ടേറെ ആരാധകരാണ് ജൂനിയർ ചിരുവിനുള്ളത്. കുഞ്ഞിൻറെ വിശേഷങ്ങൾ കേൾക്കാൻ ഏറെപ്പേരും കാത്തിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് നടി മേഘ്നയും.
ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് കുഞ്ഞിനെ ആരാധകർക്ക് മേഘ്ന പരിചയപ്പെടുത്തിയത്. മേഘ്നയുടെ അടുത്ത സുഹൃത്തായ നസ്റിയയും ഇതിന് പങ്കാളിയായിരുന്നു. നസ്രിയ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെപ്പറ്റി പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. കുഞ്ഞിൻറെ ഓരോ വിശേഷങ്ങളും പിന്നീട് മേഘ്ന പങ്കു വെക്കുകയുണ്ടായി. ഈയടുത്ത് ഇന്ദ്രജിത്തും കുടുംബത്തെ സന്ദർശിക്കാൻ ചെന്നിരുന്നു. ഫഹദ് ഫാസിലും നസ്രിയയും സന്ദർശകരായിരുന്നു.
അതിനിടയിലാണ് കുഞ്ഞിനു കൊറോണ പിടി പെടുന്നത്. വെറും രണ്ടു മാസം പ്രായമുള്ളപ്പോഴാണ് കുഞ്ഞിനെ വൈറസ് ബാധിക്കുന്നത്. സോഷ്യൽ മീഡിയയിൽ കുറച്ചു കാലം സജീവം അല്ലാതായി മേഘ്ന പിന്നെ. കുഞ്ഞിൻറെ വിവരങ്ങൾ അറിയാതെ ആരാധകരും ആശങ്കാകുലരായിരുന്നു. ഇപ്പോഴിതാ തൻറെ അനുഭവം പങ്കു വയ്ക്കുകയാണ് മേഘ്ന. കുഞ്ഞിനും തനിക്കും കൊറോണ ബാധിച്ചപ്പോൾ ഉള്ള അനുഭവമാണ് താരം പങ്കുവയ്ക്കുന്നത്.
കൊറോണ പിടിപെട്ടതോടെ വളരെ ആക്ടീവ് ആയിരുന്ന കുഞ്ഞു പെട്ടെന്ന് നിശബ്ദനായി. താൻ ആകെ പരിഭ്രമിച്ചു പോയെന്ന് മേഘ്ന പറയുന്നു. കുട്ടികളെ എങ്ങനെ ശുശ്രൂഷിക്കണം എന്ന് എനിക്ക് ധാരണയില്ലായിരുന്നു. കൊറോണ ബാധിതരായ കുഞ്ഞുങ്ങളെ എങ്ങനെ പരിചരിക്കണം എന്ന നടി സമീറയുടെ വീഡിയോ പങ്കു വച്ചു കൊണ്ടാണ് മേഘ്ന തൻറെ അനുഭവം വിവരിക്കുന്നത്. ഡോക്ടർ നിഹാർ പരേഖ്യുമായി ആണ് സമീറയുടെ വീഡിയോ. ബേബി സി, ജൂനിയർ ചീരു, ചീരു, സിംബാ തുടങ്ങിയ നിരവധി പേരുകളാണ് മേഘ്ന മകന് നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബർ 22നാണ് ജൂനിയർ ചിരുവിൻ്റെ ജനനം.
ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന അപ്സരയുടെ ഭർത്താവും സിബിനും തമ്മില് ഷോയ്ക്ക് പുറത്ത് നടക്കുന്ന വാക്ക് തർക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…
ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…