Kerala News

ഡോളര്‍ കടത്ത് കേസ്; എം. ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു

ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. സാമ്പത്തിക കുറ്റക്യത്യങ്ങള്‍ക്കുള്ള കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി.

- Advertisement -

കേസില്‍ ആറ് പ്രതികളാണുള്ളത്. സരിത് പി.എസാണ് കേസിലെ രണ്ടാം പ്രതി, സ്വപ്ന സുരേഷ് മൂന്നാം പ്രതിയും സന്ദീപ് നായര്‍ നാലാം പ്രതിയുമാണ്. സന്തോഷ് ഈപ്പന്‍ ആണ് കേസിലെ അഞ്ചാം പ്രതി.

സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും ഇത് ലൈഫ് മിഷന്‍ അഴിമതിയിലുടെ കിട്ടിയ കമ്മിഷനായിരുന്നുവെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കര്‍ സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍ സ്വപ്നക്ക് ചോര്‍ത്തി നല്‍കിയെന്നും ലൈഫ് യുണിടാക്ക് കമ്മിഷന്‍ ഇടപാടിന്റെ സൂത്രധാരന്‍ ശിവശങ്കറാണെന്നും കുറ്റപത്രത്തില്‍ പറഞ്ഞു.

Rathi VK

Recent Posts

നിവിൻ പോളി, ജയസൂര്യ മുതൽ ലിസ്റ്റിൻ സ്റ്റീഫൻ വരെ – മലയാള സിനിമയിലെ ഉന്നതരെ ഡിജോ ജോസ് വിദഗ്ധമായി കബളിപ്പിച്ചത് ഇങ്ങനെ, നിഷാദ് കോയ നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് ഡിജോ ജോസ്. ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമ ആയിരുന്നു ക്വീൻ. വലിയ രീതിയിൽ…

10 mins ago

എനിക്കെന്റെ ഭർത്താവിനെ ഇഷ്ടമാണ്, പക്ഷേ – സ്വന്തം ഭർത്താവിനെ കുറിച്ച് കനൽപൂവ് താരം ചിലങ്ക പറയുന്നത് ഇങ്ങനേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിലങ്ക എസ് ദീപു. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ കനൽ…

5 hours ago

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

17 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

18 hours ago