Film News

അതൊന്നും ഇനിയും മാറിയിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. അതൊക്കെ കാണുമ്പോൾ വല്ലാതെ ഭയപ്പെടുന്നു. അനുമോൾ പറയുന്നത് കേട്ടോ? ആ പറഞ്ഞത് സത്യമാണ് എന്ന് മലയാളികൾ.

ഈ കഴിഞ്ഞ ദിവസമാണ് കോഴിക്കോടുള്ള സ്വകാര്യമാളിൽ വച്ച് യുവ നടിമാരെ കയ്യേറ്റം ചെയ്തത്. സംഭവത്തെ ശക്തമായി അപലപിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണമായി എത്തുകയാണ് നടി അനുമോൾ. സ്ത്രീകൾ എന്ന് പറഞ്ഞാൽ പുരുഷന്മാർക്ക് കേറി പിടിക്കാനുള്ള വസ്തുവാണ് എന്നുള്ള പൊതു ധാരണ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നു എന്ന് നടി പറയുന്നു.

- Advertisement -

ഇതൊക്കെ മാറി സ്ത്രീപുരുഷഭേദമില്ലാതെ എല്ലാവരെയും തുല്യരായി കാണേണ്ട സമൂഹം വളർന്നുവരേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് സങ്കടകരമായ വസ്തുതയാണ്. കഴിഞ്ഞ എത്ര വർഷങ്ങളായി ഇതു തന്നെ നമ്മൾ പറയുന്നു. സമൂഹത്തിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുന്നുണ്ട്.

എന്നിരുന്നാലും സമൂഹം മൊത്തമായി ഇനിയും മാറിയിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾ ശരിക്കും ഞെട്ടിപ്പിക്കുന്നു. അവളുമാരുടെ വേഷം കണ്ടാൽ ആർക്കും കേറി പിടിക്കാൻ തോന്നും എന്നൊക്കെയാണ് പറഞ്ഞ് പേടിപ്പിക്കുന്നത്. നേരിട്ട് പെൺകുട്ടിക്ക് ഒരു അടി മാത്രമേ കൊടുക്കാൻ പറ്റിയുള്ളൂ എന്നതാണ് തൻറെ സങ്കടം. വിഷയത്തിൽ രണ്ടു പെൺകുട്ടികളും രണ്ടുതരത്തിലാണ് പ്രതികരിച്ചത്.

എന്തു ചെയ്യണം എന്നറിയാതെ ഒരാൾ ട്രോമയിൽ ആയിപ്പോയി. അതുതന്നെ സമൂഹത്തിലെ പെൺകുട്ടികളുടെ ഒരു റിഫ്ലക്ഷൻ ആണ്. പ്രതികരിക്കാൻ കഴിയാതെ തരിച്ചു നിൽക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട്. വസ്ത്രധാരണത്തെ കുറ്റം പറയുന്ന ഒരുപാട് പേരെ സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നു. ആൺകുട്ടികളെപ്പോലെ തന്നെ തുല്യ അവകാശമുള്ളവരാണ് പെൺകുട്ടികളും എന്ന ബോധത്തോടെ എല്ലാവരും വളർന്നു വരണം. സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരെയും തുല്യമാണ് എന്ന് പറഞ്ഞ് മനസ്സിലാക്കി വളർത്തണം എന്നും താരം പറയുന്നു.

Abin Sunny

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

5 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

14 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

15 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

15 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

15 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

15 hours ago