ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. സാമ്പത്തിക കുറ്റക്യത്യങ്ങള്‍ക്കുള്ള കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥന് ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി.
കേസില്‍ ആറ് പ്രതികളാണുള്ളത്. സരിത് പി.എസാണ് കേസിലെ രണ്ടാം പ്രതി, സ്വപ്ന സുരേഷ് മൂന്നാം പ്രതിയും സന്ദീപ് നായര്‍ നാലാം പ്രതിയുമാണ്. സന്തോഷ് ഈപ്പന് ആണ് കേസിലെ അഞ്ചാം പ്രതി.
സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും ഇത് ലൈഫ് മിഷന് അഴിമതിയിലുടെ കിട്ടിയ കമ്മിഷനായിരുന്നുവെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കര്‍ സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍ സ്വപ്നക്ക് ചോര്‍ത്തി നല്‍കിയെന്നും ലൈഫ് യുണിടാക്ക് കമ്മിഷന് ഇടപാടിന്റെ സൂത്രധാരന്‍ ശിവശങ്കറാണെന്നും കുറ്റപത്രത്തില്‍ പറഞ്ഞു.