കഴിഞ്ഞദിവസമാണ് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയ സന്തോഷവാര്‍ത്ത ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഗായികന് നിക്ക് ജോനാസും അറിയിച്ചത്. പിന്നാലെ താരങ്ങളെ അഭിനന്ദിച്ച് നിരവധി പേര് എത്തി. എന്നാല്‍ ഇതിനുശേഷം നടിക്കുനേരെ വിമര്‍ശനവും ഉയര്‍ന്നു . ബോളിവുഡിലെ സ്വയം പ്രഖ്യാപിത ‘പ്രമുഖ’ നിര്‍മാതാവായ കമാല്‍ ആര് ഖാന് (കെആര്‍കെ) പ്രിയങ്കയെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയതോടെയാണ് വിമര്‍ശനങ്ങള്‍ ശക്തമായി ഉയര്‍ന്നത്.
വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിയ്ക്കുന്നത് ദത്ത് എടുക്കുന്നതിന് സമമാണെന്നാണ് വിമര്‍ശനം. അങ്ങനെ ഒരു കുഞ്ഞിനെ ദത്ത് എടുത്തതിന് പ്രിയങ്കയ്ക്ക് അഭിനന്ദനങ്ങള്‍. അല്ലാതെ വയറിന്റെ ഭംഗി നഷ്ടപ്പെടാതിരിക്കാന്‍ വാടക ഗര്‍ഭപാത്ര സ്വീകരിച്ചാല്‍ അമ്മ ആവില്ല. കുഞ്ഞിനെ ഒന്‍പത് മാസം വയറ്റില്‍ ചുമന്നവള്‍ തന്നെയാണ് അമ്മ. പ്രിയങ്ക ചോപ്ര അത് തട്ടിയെടുക്കുകയാണ് ചെയ്തത് – തുടങ്ങി ഗുരുതരമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവെച്ചാണ് പ്രിയങ്ക ഈ കാര്യം പുറത്തുവിട്ടത്. നടിയുടെ പോസ്റ്റ് ഇങ്ങനെ.. ഞങ്ങള്‍ വാടക ഗര്‍ഭപാത്രത്തിലൂടെ ഒരു കുഞ്ഞിനെ സ്വീകരിച്ചുവെന്ന് സ്ഥിരീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ സ്വകാര്യത ബഹുമാനത്തോടെ ആവശ്യപ്പെടുന്നു. വളരെ നന്ദി,’ പ്രിയങ്കയും നിക്കും പോസ്റ്റ് ചെയ്തു. എന്നാല്‍ കുഞ്ഞ് ആണോ പെണ്ണോ എന്നത് ഇവര്‍ പറഞ്ഞിട്ടില്ല
2018 ലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായത്. മെറ്റ് ഗാലെ പുരസ്കാര വേദിയില്‍ നിന്നാണ് പ്രിയങ്കയും നിക്കും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തില്‍ ആവുകയായിരുന്നു. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം മാധ്യമങ്ങള്‍ ഏറെ ചര്‍ച്ചയാക്കിയിരുന്നു. വലിയ ആഘോഷത്തോട് കൂടിയായിരുന്നു താരങ്ങളും വിവാഹം.