ഈ അടുത്തായിരുന്നു സംഗീതസംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചത്. തുടക്കത്തില്‍ ധാരാളം വിമര്‍ശനം ഇവര്‍ക്ക് നേരെ വന്നിരുന്നുവെങ്കിലും പതിയെ പതിയെ അതെല്ലാം മാറിയിരുന്നു. ഈ അടുത്ത് ഞങ്ങള്‍ ഒന്നിച്ചു എത്തുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ഇവര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ പഴയതുപോലെ ഇവരെ വിമര്‍ശിച്ചു കൊണ്ടും ആളുകള്‍ എത്തി.
സത്യം പറയാലോ കൊള്ളൂല, എനൊതു ഊള പാട്ടാണ്. സംഗീതത്തെ കൊല ചെയ്തത് പോലെ, അറുബോറാണ് ഈ പാട്ട്. വിഷ്വലി നല്ല ട്രീറ്റായിരുന്നു. അടുത്തത് പൊളിക്കണം. കാര്യമായി വെറുപ്പിച്ച് വെച്ചിട്ടുണ്ട്. എത്ര നല്ല പാട്ടുകള്‍ ചെയ്തയാളാണ്. ഇത്തരത്തില്‍ കാണുമ്പോള്‍ വിഷമമുണ്ടെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ നിരവധി പേരായിരുന്നു അനുകൂലിച്ചെത്തിയത്. ഇതുകണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയാണ് തുടങ്ങിയ കമന്റാണ് വരുന്നത്.
View this post on Instagram
ഒട്ടും ക്വാളിറ്റിയില്ല. ഗോപിച്ചേട്ടന് എന്തൊക്കയോ കോപ്രായം കാണിക്കുന്നു, അതേപോലെ തന്നെ അമൃതേച്ചിയും. ഒട്ടും ഗ്രേസ് ഇല്ലെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ സത്യമെന്നായിരുന്നു ചിലര്‍ പറഞ്ഞത് .
View this post on Instagram
അതേസമയം ഈ അടുത്തായിരുന്നു അഭയാ ഹിരണ്മയിയും സ്കൂട്ടര്‍ മാമ എന്ന പേരില്‍ ഒരു വണ്‍ മിനിറ്റ് വീഡിയോ പുറത്തിറക്കിയത്. വേറിട്ട മേക്കോവറിലായിരുന്നു വീഡിയോയില്‍ താരം എത്തിയത്. പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന അഭയെയും വീഡിയോയില്‍ കാണാം. ഈ വീഡിയോയ്ക്ക് താഴെ ധാരാളം പോസിറ്റീവ് കമന്റുകള്‍ ആയിരുന്നു വന്നത് .