ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ ഹര്ഭജന് സിംഗ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി പാകിസ്താന് മുന്‍ നായകന് ഇന്‍സമാം ഉള് ഹഖ്. ‘പാകിസ്താന് അണ്‍ടോള്‍ഡ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം പറയുന്ന ഇന്‍സമാം ഉള് ഹഖിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സമാം ഇക്കാര്യം എപ്പോള്‍, എവിടെ വച്ച് പറഞ്ഞുവെന്ന് വ്യക്തമല്ല.
പാക് പര്യടനത്തിനിടെ നമസ്കാരത്തെത്തിയ ഇര്ഫാന് പത്താന്, മുഹമ്മദ് കൈഫ്, സഹീര്‍ ഖാന് എന്നിവര്‍ക്കൊപ്പം പ്രാര്‍ഥന കാണാന്‍ ഹര്ഭജന് സിംഗും എത്തിയിരു. അവിടെവച്ച് പാക് മതപണ്ഡിതന് താരീഫ് ജമീലിന്റെ വാക്കുകളില്‍ ആകൃഷ്ടനായി ഹര്ഭജന് സിംഗ് ഇസ്ലാം മതം സ്വീകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്നുമാണ് ഇന്‍സമാം പറയുന്നത്. ഇന്‍സമാമിന്റെ അവകാശ വാദങ്ങള്‍ ഹര്ഭജന് സിംഗ് നിഷേധിക്കുകയോ ഇതിനോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
രണ്ട് പതിറ്റാണ്ട് നീണ്ട രാജ്യാന്തര കരിയറിന് ഹര്ഭജന് സിംഗ് കഴിഞ്ഞ വര്‍ഷമാണ് വിരാമമിട്ടത്. 1998ല്‍ പതിനേഴാം വയസില്‍ ഇന്ത്യക്കായി അരങ്ങേറിയ ഹര്ഭജന് 101 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 രാജ്യാന്തര ട്വന്റി 20യില്‍ നിന്ന് 25 വിക്കറ്റും 163 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റും നേടിയിട്ടുണ്ട്.