എത്രത്തോളം താന്‍ സത്യം പറയുന്നോ അത്രത്തോളം തന്നെ ആക്രമിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ കള്ളം മാത്രം പറയുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
രാജ്യത്ത് ജനാധിപത്യത്തിന്റെ അന്ത്യമാണ് കാണുന്നത്. എതിര് ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. രാജ്യത്തെ ഏകാധിപത്യത്തെക്കുറിച്ച് എന്താണ് പറയാന്‍ ഉള്ളതെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് ചോദിച്ചു.
രാജ്യത്ത് വലിയ വിലക്കയറ്റമാണ് തുടരുന്നത്. സര്‍ക്കാര്‍ നിലകൊള്ളുന്നത് ചില ബിസിനസുകാര്‍ക്ക് വേണ്ടി മാത്രമാണ്. കേസുകളില്‍ കുടുക്കി ജയിലില്‍ ഇടുകയാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദത്തില്‍ ആക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.