ഇടുക്കി തൊടുപുഴയില്‍ ഇടിമിന്നലേറ്റ് തെങ്ങിന് തീപിടിച്ചു. കോളനി ബൈപ്പാസ് റോഡിന് സമീപമാണ് സംഭവം. തൊട്ടരുകില്‍ പെട്രോള്‍ പമ്പ് ഉണ്ടായിരുന്നെങ്കിലും നാട്ടുകാരുടേയും അഗ്നിശമന സേനയുടേയും അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. തെങ്ങിന് തീപിടിച്ചതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്നലെയാണ് സംഭവമുണ്ടായത്. ഇടിമിന്നലിന്റെ ആഘാതത്തില്‍ തെങ്ങിന്റെ മുകള്‍ ഭാഗത്തിന് തീപിടിക്കുകയായിരുന്നു. തീപടര്‍ന്ന തെങ്ങില്‍ നിന്ന് തീപ്പൊരികള്‍ ചിതറുന്നതും വിഡിയോയില്‍ വ്യക്തമാണ്. തീ പിടിച്ച തെങ്ങിന് സമീപം നിരവധി മരങ്ങളും തൊട്ടടുത്ത് പെട്രോള്‍ പമ്പും ഉണ്ടായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയുണ്ട്. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, ഇടുക്കി, ജില്ലകളിലെ മലയോര മേഖലയിലും മഴക്ക് കൂടുതല്‍ സാധ്യതയുണ്ട്.
A coconut tree caught fire following a lightning at Kolani bypass road, Thodupuzha in Idukki April 6. The coconut tree is close to a petrol pump and a major accident was averted after the timely action by the fire-force personnel. #Kerala pic.twitter.com/F0mYUIXbvt
— Rajesh Abraham🇮🇳 (@pendown) April 6, 2022