ടാറില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിന് അത്ഭുതകരമായ രക്ഷപ്പെടല്‍. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. ശരീരത്തിന്റെ 80 ശതമാനത്തോളം ടാറില്‍ കുടുങ്ങിയ നിലയില്‍ സമീപവാസിയായ ബസന്ത് കുമാറാണ് പാമ്പിനെ കണ്ടത്.
ഉടന്‍ തന്നെ അദ്ദേഹം സ്നേക്ക് ഹെല്പ്ലൈന് അംഗങ്ങളെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ സംഘം ടാറില്‍ കുടുങ്ങിയ പാമ്പിനെ പുറത്തെടുത്ത് മൃഗാശുപത്രിയിലെത്തിക്കുകയായിരുന്നു. തറയിലൂടെ ഇഴഞ്ഞുപോയപ്പോള് പാമ്പ് ടാറില്‍ കുടുങ്ങുകയായിരുന്നു.
സണ്‍ഫ്ളവര്‍ ഓയില്‍ ഉപയോഗിച്ച് ഒഡിഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ടെക്നോളജിലെ മൃഗരോഗ വിദഗ്ധര്‍ പാമ്പിനെ ടാറിനുള്ളില്‍ നിന്ന് രക്ഷിച്ചത്. സംഘം 90 മിനിട്ടോളം എടുത്താണ് പാമ്പിന്റെ ശരീരത്തിലെ ടാര്‍ നീക്കം ചെയ്തത് എന്നാണ് വിവരം.