Political

‘ഒറ്റവെട്ടില്‍ മരിക്കാന്‍ എവിടെ വെട്ടണം എന്ന് പഠിച്ചാണ് കൃത്യം നടത്തിയത്’; ധീരജിന്റെ മരണത്തില്‍ മുഖ്യമന്ത്രി

ഒറ്റ വെട്ടില്‍ മരിക്കാന്‍ എവിടെ വെട്ടണം എന്ന് പഠിച്ചാണ് ഇടുക്കിയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ധീരജിനെ ക്രിമിനലുകള്‍ കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധീരജിനെ കൃത്യതയോടെയും സൂക്ഷമതയോടെയും ആണ് കൊലപ്പെടുത്തിയത്. ചില തീവ്രവാദ സംഘടനകള്‍ സ്വീകരിക്കുന്ന രീതി നമ്മുടെ രാജ്യത്തെ പഴക്കമുള്ള ഒരു പാര്‍ട്ടി ഇക്കാലത്തും സ്വീകരിച്ചവെന്നും മുഖ്യമന്ത്രി പറഞ്ഞു. ധീരജിന്റെ സ്മാരകത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ധീരജിന്റെ കുടുംബത്തിന് സഹായ നിധി കൈമാറിയതിനൊപ്പം ധീരജിന്റെ ഒപ്പമുണ്ടായിരുന്ന പരുക്കേറ്റ അമലിനും അഭിജിത്തിനും അഞ്ച് ലക്ഷം രൂപ കൈമാറുകയും ചെയ്തു.

- Advertisement -

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥി ആയിരുന്നു ധീരജ്. യാതൊരു ദുശീലവും ഇല്ലാത്ത ആള്‍. അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് പശ്ചാത്താപം ഉണ്ടാവും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കോണ്‍ഗ്രസിന്റെ തലപ്പത്ത് നിന്നാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് നേതൃത്വം രക്തസാക്ഷിത്വത്തെ അപമാനിച്ചു. കെപിസിസി അധ്യക്ഷന്‍ നിരവധി തവണ ആക്ഷേപിച്ചു. ക്യാമ്പസുകളില്‍ ആയുധം എടുത്തുള്ള ആക്രമണത്തിന് തുടക്കം കുറിച്ചത് കെഎസ്യു ആണ്. അരും കൊല നടത്തിയവരെ സംരക്ഷിക്കാന്‍ അഖിലേന്ത്യാ നേതാവ് വരെ തയ്യാറാവുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Rathi VK

Recent Posts

ഭർത്താവിന് ആശംസകൾ നേർന്ന് കുങ്കുമപ്പൂവ് താരം അശ്വതി ജെറിൻ, ഇനിയാണ് ജീവിതം ആരംഭിക്കുന്നത് എന്ന ആശംസകളുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അശ്വതി. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പ്രസ്സില്ല ജെറിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

6 hours ago

ആണുങ്ങളെ മുഴുവൻ ഞെട്ടിച്ചു പെൺപട, മൂന്ന് നായികമാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൂ നേടിയത് അത്ഭുതകരമായ കളക്ഷൻ, കണ്ടന്റ് ആണ് പ്രധാനം എന്ന് വീണ്ടും തെളിയിക്കപ്പെട്ടു എന്ന് പ്രേക്ഷകർ

ബോളിവുഡ് ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ നിരനിരയായി പൊട്ടുകയാണ്. അതിനിടയിലാണ്…

7 hours ago

മലയാളം സീരിയലുകളിൽ ഇനി അത്തരം രംഗങ്ങൾ കൂടി, ഷൂട്ടിംഗ് സമയത്തെ വീഡിയോ പങ്കിട്ട് നടി ആതിര മാധവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര മാധവ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം…

7 hours ago

ആദ്യ ദിനം 1 കോടി കളക്ഷൻ, രണ്ടാം ദിനം കളക്ഷൻ വർദ്ധിച്ചു, ഞായറാഴ്ച മൂന്നാം ദിവസം ഉയർന്ന കളക്ഷൻ – ദിലീപ് സിനിമയുടെ കളക്ഷൻ വീക്കെൻഡ് റിപ്പോർട്ട് പുറത്തു

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. ഏറെക്കാലത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന്…

7 hours ago

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ നടിയാണ്, ഇപ്പോഴത്തെ അവസ്ഥ നോക്കിയേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിൻസി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിമാരിൽ ഒരാളാണ് ഇവർ.…

8 hours ago