ഫോട്ടോഷൂട്ടുകൾ ഇന്ന് നമ്മുടെ നാട്ടിൽ ഒരു തരംഗമായി മാറിയിരിക്കുകയാണ്. എന്തിനും ഏതിനും ഫോട്ടോഷൂട്ട് സംഘടിപ്പിക്കുക എന്നത് ഇന്ന് മലയാളികൾക്ക് ഒരു ഹോബിയായി മാറിയിരിക്കുന്നു. വിവാഹത്തിന് ഫോട്ടോഷൂട്ട്, വിവാഹത്തിനുമുൻപ് ഫോട്ടോഷൂട്ട്, വിവാഹം കഴിഞ്ഞാൽ ഫോട്ടോഷൂട്ട്, ഗർഭിണിയായാൽ ഫോട്ടോഷൂട്ട്, കുഞ്ഞു പിറന്നാൽ ഫോട്ടോഷൂട്ട് – അങ്ങനെ ഇല്ലാത്ത കാരണങ്ങൾ വരെ ഉണ്ടാക്കി ഇവർ ഫോട്ടോഷൂട്ട് നടത്തുന്നു. പലതും കാണാൻ വളരെ ഇമ്പമുള്ള ചിത്രങ്ങളാണ്.
ഇത്തരം ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഈ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഒരു മൺകലം ഉണ്ടാക്കുവാൻ കഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഫോട്ടോകളിൽ വരച്ചുകാട്ടുന്നത്. ഇരുകൈയും നീട്ടി മലയാളി പ്രേക്ഷകർ ചിത്രങ്ങളെല്ലാം സ്വീകരിക്കുകയും ചെയ്തു.
വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഒരു മൺകലം ഉണ്ടാക്കുവാൻ ഇത്രയും കഷ്ടപ്പാടുകൾ ഉണ്ടായിരുന്നോ എന്നാണ് മലയാളികൾ ഒന്നടങ്കം ചോദിക്കുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളുടെ കഷ്ടപ്പാടുകൾ എന്താണെന്ന് മലയാളികൾക്ക് മനസ്സിലാക്കുവാൻ അവസാനം ഒരു ഫോട്ടോ ഷൂട്ട് തന്നെ വേണ്ടിവന്നു. അതുകൊണ്ടുതന്നെ എല്ലാവരും വളരെ മികച്ച അഭിപ്രായമാണ് ഈ ഫോട്ടോഷൂട്ടിന് നൽകിക്കൊണ്ടിരിക്കുന്നത്.
എന്നാൽ പതിവു പോലെ ധാരാളം നെഗറ്റീവ് കമൻറുകളും വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതൊന്നും നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്നാണത്രേ അവറ്റകളുടെ കണ്ടുപിടുത്തം. പതിവുപോലെ ഈ മണ്ടന്മാർ കമൻറ് ബോക്സിൽ മുഴുവൻ സംസ്കാരം ചർദ്ദിച്ചു വെക്കുന്നുണ്ട്. എന്നാൽ ഇവറ്റകളെ മൈൻഡ് ചെയ്യേണ്ട എന്നാണ് ഇപ്പോൾ പലരുടെയും തീരുമാനം. അതുകൊണ്ടുതന്നെ ഇവറ്റകൾക്ക് പണ്ടത്തെപ്പോലെ സപ്പോർട്ട് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നില്ല. അധികം വൈകാതെ തന്നെ ഇവറ്റകളുടെ ശല്യം ഭൂമിയിൽ നിന്നും ഇല്ലാതാകുമെന്നും പ്രത്യാശിക്കാം.
എന്തായാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇനിയും ഇതുപോലെയുള്ള വിജ്ഞാനപരമായ ഫോട്ടോഷൂട്ടുകൾ വേണമെന്നാണ് മലയാളികൾ വാശിപിടിക്കുന്നത്. അറിവ് ഇന്നത്തെ കാലത്ത് പുസ്തകങ്ങളിൽ നിന്നും മാത്രമല്ല ലഭിക്കുന്നത് മറിച്ച് ഇതുപോലെയുള്ള ഫോട്ടോഷൂട്ടുകളിൽ നിന്ന് കൂടിയാണ് എന്ന വലിയ പാഠവും മലയാളികൾ ഇതിൽ നിന്നും മനസ്സിലാക്കുന്നു. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.