Kerala News

ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്ന് പൊലീസ്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്നും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയെന്നും പൊലീസ്. ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കില്‍ ഉത്തരമേഖ ഐജി ഓഫിസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം.

- Advertisement -

അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസ് എടുത്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ഇതുവരെ സിവികിനെ കണ്ടെത്താനോ നടപടികള്‍ പൂര്‍ത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. പരാതി ഉയര്‍ന്നയുടന്‍ സിവിക് തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് വിവരം. ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്.

കോഴിക്കോട് ജില്ലാകോടതി വഴി സിവിക് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. പരാതിക്കാരിയായ അധ്യാപികയുടെ വിശദമായ മൊഴി വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തി. സാക്ഷികളില്‍നിന്നുളള മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് അധ്യാപികയെ എത്തിച്ച് തെളിവെടുപ്പും പൊലീസ് പൂര്‍ത്തിയാക്കി. സിവികിനെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

Rathi VK

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

2 hours ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

3 hours ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

4 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

5 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

5 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

5 hours ago