Film News

‘ അദ്ദേഹത്തിൻറെ രാഷ്ട്രീയ നിലപാടുകളോട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഒരു വ്യക്തി എന്ന നിലയിൽ എത്ര മനോഹരമായാണ് അദ്ദേഹം ജീവിക്കുന്നത്.’ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടി അനുഭവക്കുറിപ്പ്.

കവിയും അധ്യാപികയുമായ ശ്രുതി കെഎസ് പറഞ്ഞ ചില വാക്കുകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയെ കുറിച്ചാണ് ശ്രുതി പറയുന്നത്. ശ്രുതി പറഞ്ഞ പ്രസക്തഭാഗങ്ങൾ ഇങ്ങനെ. ചെറുപ്പത്തിൽ ഗുരുവായൂർ അമ്പലത്തിൽ പോയപ്പോൾ സാധനങ്ങൾ മേടിക്കുന്നതിനിടയിൽ എപ്പോഴോ താൻ ചോദിച്ചത് സുരേഷ് ഗോപിയുടെ ഫോട്ടോ ആയിരുന്നു. അനിയൻ സച്ചിൻ തെണ്ടുൽക്കറിന്റെ ഫോട്ടോയും ചോദിച്ചു. സച്ചിൻറെ ഫോട്ടോ ലഭിച്ചു. എത്ര കരഞ്ഞിട്ടും വാശി പിടിച്ചിട്ടും സുരേഷ് ഗോപിയുടെ ചിത്രം ലഭിച്ചില്ല. ഒരു വിധമാണ് അമ്മ തന്നെയെന്ന് വീട്ടിലെത്തിച്ചത്.

- Advertisement -

വീട്ടിലെത്തിയപ്പോൾ അനിയൻ ഹാളിൽ സച്ചിന്റെ ചിത്രം ഒട്ടിച്ചുവച്ചു. ചിത്രം കാണുമ്പോൾ അവൻറെ മുഖത്തെ വിജയഭാവമാണ് മനസ്സിൽ ഓർമ്മ വരിക. മാസങ്ങൾക്ക് ശേഷം ചിത്രം കിട്ടിയെങ്കിലും സച്ചിൻറെ ചിത്രത്തിൻറെ പകുതി വലിപ്പം മാത്രമേ അതിനു ഉണ്ടായിരുന്നുള്ളൂ. അവിടെയും താൻ ഒന്ന് ക്ഷീണിച്ചു. ആ സമയത്താണ് പഴയ ഒരു കഥ കേൾക്കുന്നത്. ഒരിക്കൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് താൻ കുട്ടിയായിരിക്കുന്ന സമയത്ത് സുരേഷ് ഗോപിയെ കുടുംബം കണ്ടുമുട്ടി.

അദ്ദേഹം അന്ന് സിനിമകളിൽ അഭിനയിച്ചു തുടങ്ങിയ കാലമാണ്. താൻ കൈകുഞ്ഞ് ആയിരിക്കുന്ന സമയം. റെയിൽവേ സ്റ്റേഷൻ ട്രെയിൻ കയറാൻ തുടങ്ങിയ സമയം അദ്ദേഹത്തെ അവിടെവച്ച് കാണുകയുണ്ടായി. അപ്പോൾ തന്നെയും അമ്മയെയും ട്രെയിൻ കയറ്റാൻ വന്ന പാപ്പനും സുഹൃത്തും സുരേഷ് ഗോപിയുടെ അടുത്ത് ചെന്ന് പരിചയപ്പെട്ടു. പാപ്പന്റെ കൈയിൽ ഒരു കുഞ്ഞിനെ കണ്ടപ്പോൾ എടുത്തു കൊഞ്ചിച്ചു എന്നും ആ കഥയിലൂടെ താൻ മനസ്സിലാക്കി.

Web

ആ കുഞ്ഞ് താൻ ആണെന്ന് മനസ്സിലാക്കിയതോടെ ആ കഥ വിവരിച്ച് അനിയനു മേൽ സമ്പൂർണ്ണമായ വിജയം കൈവരിച്ചു. രാഷ്ട്രീയ നിലപാടുകളോട് യോജിക്കുവാൻ ആവില്ലെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഒരച്ഛൻ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എത്ര മനോഹരമായാണ് അദ്ദേഹം ജീവിക്കുന്നത്. ഒരിക്കലെങ്കിലും ആ വാത്സല്യം നേരിൽ കാണണം എന്ന് തോന്നിപ്പിച്ച മനുഷ്യൻ.

Abin Sunny

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

10 hours ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

11 hours ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

11 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

12 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

13 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

13 hours ago