കുറച്ചു നാളുകൾക്കു മുൻപ് ഒരു വീഡിയോ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചോട്ടു എന്ന നായയുടെ വീഡിയോ ആയിരുന്നു ഇത്. പറയുന്ന ജോലികളെല്ലാം അതുപോലെ അനുസരിക്കുന്ന ഒരു നായ ആയിരുന്നു ഇത്. നിരവധി മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും ആയിരുന്നു ഈ നായയുടെ വിശേഷങ്ങൾ എല്ലാം തന്നെ സ്റ്റോറി ആക്കിയത്. ഇപ്പോൾ ഈ നായക്ക് ദാരുണമായ സംഭവം ആണ് വന്നു പിണഞ്ഞിരിക്കുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ചോട്ടുവിനെ കാണാനില്ലായിരുന്നു. ഒരു നാടുമുഴുവൻ ഈ നായക്ക് വേണ്ടി തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ പ്രാർത്ഥനകൾ എല്ലാം വിഫലമായിരിക്കുകയാണ്. ചോട്ടുവിനെ ഇപ്പോൾ പൊട്ടക്കിണറ്റിൽ ചത്തനിലയിൽ കണ്ടെത്തി. ഈ വാർത്ത ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കൊല്ലം ഓയൂർ സ്വദേശി ദിലീപ്കുമാർ ആയിരുന്നു ഈ നായയുടെ ഉടമസ്ഥൻ. അഞ്ചു ദിവസം മുൻപാണ് ചോട്ടുവിനെ കാണാതായത്. ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെടുന്ന നായയാണ് ഇത്. വളരെ അനുസരണയുള്ള നായ ആയിരുന്നു ചോട്ടു. പറയുന്ന ജോലികളെല്ലാം തന്നെ അതുപോലെ ചെയ്യും. നാട്ടുകാരുടെ എല്ലാം കണ്ണിലുണ്ണി ആയിരുന്നു ചോട്ടു.
നിരവധി ആളുകളാണ് ഇപ്പോൾ ചോട്ടുവിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. അത്രത്തോളം പ്രിയപ്പെട്ട ഒരു നായ ആയിരുന്നു ചോട്ടു നാട്ടുകാർക്ക് എല്ലാം തന്നെ. അതുകൊണ്ടുതന്നെ ചോട്ടുവിനെ കാണാനില്ല എന്ന് അറിഞ്ഞപ്പോൾ ഒരു നാടു മുഴുവൻ അവനെ തപ്പി ഇറങ്ങുകയായിരുന്നു. അഞ്ചുദിവസമായി എപ്പോഴും ചോട്ടുവിനെ കണ്ടെത്താൻ സാധിച്ചില്ല. ആദ്യം കരുതിയത് വീട്ടിൽ നിന്നും എങ്ങോട്ടോ ഓടി പോയതാണ് എന്നായിരുന്നു. എന്നാൽ പിന്നീട് കാണാതായതോടെ ആണ് സംശയം ബലപ്പെട്ടത്. അതിനിടയിലാണ് ഇപ്പോൾ ഈ ദാരുണമായ സംഭവം കൂടി നടന്നിരിക്കുന്നത്.