തമിഴ് സിനിമയിൽ തുടക്കം കുറിച്ച പിന്നീട് മലയാളം സിനിമയിലെത്തിയ ശരണ്യ ആനന്ദ് എന്ന നടി മലയാളത്തിൽ ശ്രദ്ധേയയായത് ആകാശഗംഗ മാമാങ്കം എന്നീ ചിത്രങ്ങളിലൂടെയാണ്. ഫാഷൻ ഡിസൈനർ മോഡലും കൊറിയോഗ്രാഫർ എന്നീ നിലയിൽ പ്രശസ്തയാണ് ശരണ്യ. സിനിമകളിലൂടെയും മിനിസ്ക്രീനിലൂയുടെയും ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടി അഭിനയരംഗത്ത് ശ്രദ്ധേയമായ മുന്നോട്ടു പോകലാണ് ശരണ്യ ചെയ്യുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ രീതിയിൽ ശരണ്യയുടെ വിവാഹം നടന്നിരുന്നു.
View this post on Instagram
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ശരണ്യയും മണിക്കുട്ടനും ആയുള്ള ഒരു ഡാൻസ് വീഡിയോ ആണ്. ഏഷ്യാനെറ്റിലെ പരിപാടിക്കായി രണ്ടുപേരും കൂടി കൊറിയോഗ്രാഫി ചെയ്തു അവതരിപ്പിക്കാൻ പോകുന്ന നൃത്തത്തിലെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ശരണ്യ യുടെയും മണിക്കുട്ടന്റെയും ഡാൻസ് പ്രാക്ടീസും അവരുടെ വിശേഷങ്ങളും ആണ് വീഡിയോയിൽ ഉള്ളത്.
ഏഷ്യാനെറ്റിലെ കുടുംബ വിളക്ക് എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിക്കുന്നത് സീരിയലിൽ സിദ്ധാർത്ഥ് എന്ന് കെ കെ മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാമുകിയായ വേദിക എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിക്കുന്നത്. എന്തായാലും വരും ദിവസങ്ങളിൽ മണിക്കുട്ടൻറെയും ശരണ്യയുടെയും നൃത്തം പ്രേക്ഷകർക്ക് കാണാൻ കഴിയും എന്ന് വിശ്വസിക്കാം.