ഇന്ത്യൻ സംഗീത ലോകത്തിലെ ഏറ്റവും കഴിവുറ്റ ഗായകൻമാരിൽ ഒരാളായിരുന്നു എസ് പി ബാല സുബ്രഹ്മണ്യം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് താരത്തിൻ്റെ അപ്രതീക്ഷിത വിയോഗമുണ്ടായത്. കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഒട്ടേറെ പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നു കൊണ്ട് എത്തിയത്.
ഒരു അതുല്യ പ്രതിഭയായ ഗായകനും അതിനപ്പുറം ഒരു സാധാരണ മനുഷ്യനും ആയിരുന്നു എസ് പി ബി എന്ന് അടുത്തറിയുന്നവർ പറയും. തൻറെ സഹ പ്രവർത്തകരോടും ആരാധകരോടും എല്ലാം അടുത്ത ബന്ധം പുലർത്തിയിരുന്നു താരം. എസ് പി ബി യുമായി വളരെ അടുത്ത സൗഹൃദം ഉള്ള ഗായികമാരിൽ ഒരാൾ ചിത്ര ആയിരിക്കും. അദ്ദേഹത്തിൻറെ മിക്ക ഷോകൾക്കും ചിത്ര ഒപ്പം ഉണ്ടാവാറുണ്ട്. ചിത്രയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ചിത്ര ഈകാര്യങ്ങൾ വെളിപ്പെടുത്തിയത്.
നല്ലൊരു പാട്ടുകാരൻ എന്നതിലുപരി നല്ലൊരു മനുഷ്യ സ്നേഹിയാണ് അദ്ദേഹം. കൂടെയുള്ളവരെ കുറിച്ചൊക്കെ വളരെയേറെ ശ്രദ്ധാലുവാണ്. ഒരുപാട് കാര്യങ്ങളിൽ അദ്ദേഹത്തിൽ നിന്ന് നമുക്ക് പഠിക്കാൻ ഉണ്ട്. അമേരിക്കയിൽ വെച്ച് നടന്ന ഒരു സംഭവം പറയുന്നുണ്ട് ചിത്ര. സാധാരണ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അടുപ്പിച്ച് പരിപാടി ഉണ്ടാകും. വെള്ളിയാഴ്ച ഒക്കെ പരിപാടി കഴിഞ്ഞാൽ ഒന്ന് കിടക്കാൻ മാത്രമേ സമയം കിട്ടുകയുള്ളൂ. ഉടൻ തന്നെ അടുത്ത പരിപാടിക്ക് പോകേണ്ടി വരും. അത് ചിലപ്പോൾ വളരെ ദൂരെയുള്ള സ്ഥലത്തായിരിക്കും. മിക്കവാറും ശനിയാഴ്ചകളിൽ അൽപം നേരത്തെ ആയിരിക്കും ഷോ തുടങ്ങുക.
നമ്മൾക്ക് നല്ല ഉറക്കം ഒന്നും ഉണ്ടാകില്ല. നമ്മളുടെ കാര്യം മാറ്റി നിർത്തിയാൽ സ്റ്റേജിൽ ഇപ്പോഴും ആദ്യം കേറുന്നത് ഓർക്കസ്ട്ര ആയിരിക്കും. അവർ സെറ്റ് ആയതിനു ശേഷം മാത്രമേ നമ്മൾ സ്റ്റേജിൽ കയറുകയുള്ളൂ. ആ ഒരു ചെറിയ ഗ്യാപ്പിൽ റസ്റ്റ് ചെയ്യാനുള്ള ടൈം നമുക്ക് കിട്ടും. എന്നാൽ ആ പാവങ്ങളുടെ കാര്യം അങ്ങനെയല്ല. ആദ്യം സ്റ്റേജിൽ കയറുന്നതും ഏറ്റവും അവസാനം ഇറങ്ങുന്നതും അവരാണ്. ഏറ്റവും റസ്റ്റ് കുറവ് അവർക്കാണ്. അതൊന്നും അധികം ആരും ചിന്തിക്കാറില്ല.
മിക്കവരുടെയും ചിന്ത നമ്മളെ കുറിച്ച് ആയിരിക്കും. ഒരിക്കൽ വെള്ളി, ശനി ദിവസത്തെ പരിപാടി കഴിഞ്ഞ് ഒരു ഹോട്ടലിൽ എത്തി. പത്തരയോടെയാണ് എത്തുന്നത്. മുറി ക്ലീൻ ചെയ്യുന്നതെ ഉണ്ടായിരുന്നുള്ളൂ. ബാലു സാറിന് അവർ വേഗം ഒരു മുറി കൊടുത്തു. സാധാരണ അവസരങ്ങളിൽ കിട്ടിയ മുറിയിൽ കയറി കിടക്കുകയാണ് എല്ലാവരും ചെയ്യുക. എന്നാൽ അദ്ദേഹം അവിടെത്തന്നെ ഇരുന്നു. എല്ലാവർക്കും മുറി കൊടുത്തിട്ടെ പോകുന്നുള്ളൂ എന്ന് പറഞ്ഞു. താൻ പോയി കഴിഞ്ഞാൽ നിങ്ങൾ അവരുടെ കാര്യത്തിൽ ഉഴപ്പും. തൻറെ ബോയ്സിന് റെസ്റ്റ് വേണം. അവരാണ് വേദിയിലേക്ക് ആദ്യം പോകുന്നതും അവസാനം വരുന്നതും. അവർക്ക് റൂം കിട്ടുന്നതു വരെ താൻ ഇവിടെ ഇരിക്കും. അങ്ങനെ പറഞ്ഞു കൊണ്ട് അദ്ദേഹം അവിടെ ഇരുന്നു. ഇങ്ങനെയൊന്നും ആരും ചെയ്യുന്നത് താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് ചിത്ര പറയുന്നു.