National

വീണ്ടും അനധികൃത ചൈനീസ് ആപ്പുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം: 138 ബെറ്റിങ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും നിരോധിച്ചു

അനധികൃത ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര ഐടി മന്ത്രാലയം. 138 ബെറ്റിങ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും നിരോധിച്ചു. അടിയന്തരമായിട്ടാണ് നിരോധനം.

- Advertisement -

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാകും വിധം ഈ ആപ്പുകള്‍ പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയതിനാലാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നടപടി.

ഐടി നിയമത്തിലെ 69-ാം വകുപ്പ് അനുസരിച്ചാണ് നടപടി. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയില്‍ വാതുവയ്പ്പ് ആപ്പുകള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല എന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്ര ശഖര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായിട്ട് കൂടിയാണ് ബെറ്റിങ് ആപ്പുകളുടെ നിരോധനം എന്നാണ് സൂചന.

അനധികൃതമായി വായ്പ നല്‍കുന്ന 94 ലോണ്‍ ആപ്പുകളും നിരോധിച്ചു. നേരത്തെ മുതല്‍ ഇത്തരം ആപ്പുകള്‍ക്ക് എതിരെ പരാതി എത്തുന്നുണ്ട്.
പണം തിരിച്ചടവ് മുടങ്ങിയാല്‍ വലിയ രീതിയില്‍ ഉള്ള ഭീഷണി ഇത്തരം ആപ്പുകള്‍ നടത്തിയിരുന്നു.

ഇതിന് എതിരെ രാജ്യവ്യാപകമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡും നേരത്തെ നടത്തിയിരുന്നു.അതേസമയം 2020 ഇരുന്നിറ്റ് അറുപത്തി ഏഴ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ഇത്തവണ 232 ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്.

Abin Sunny

Recent Posts

നടി കനകലത അന്തരിച്ചു, മരണകാരണം ഇതാണ്, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനകലത. വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ നമ്മളെ…

11 mins ago

കോട്ടയം കഞ്ഞിക്കുഴി സ്വദേശി ഷീലയുടെ വീട്ടിൽ സാക്ഷാൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യ സന്ദർശനം നടത്തിയത് എന്തിന്? അമ്പരപ്പിക്കുന്ന കഥ ഇതാ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ആണ് ഷീല. ഇവരെ സന്ദർശിക്കുവാൻ വേണ്ടി അപ്രതീക്ഷിതമായി…

2 hours ago

ഇതാണ് യഥാർത്ഥ ബാക്ക് ബെഞ്ചർ, പണ്ട് തന്നെ തല്ലിയ ടീച്ചർമാരോട് ഉള്ള ദേഷ്യം തീർക്കുവാൻ വേണ്ടി ഇദ്ദേഹം ആ സ്കൂളിനോട് ചെയ്തത് കണ്ടോ?

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ആയിരിക്കും സ്കൂൾ ദിനങ്ങൾ. എന്നാൽ പലർക്കും വളരെ മോശം ഓർമ്മകൾ ആയിരിക്കും…

3 hours ago

ആടുജീവിതം ഒമാനിൽ ഷൂട്ട് ചെയ്യാൻ സാധിക്കാത്തതിന് പിന്നിൽ മലയാളികൾ, സിനിമയുടെ പ്രദർശനാനുമതിയും ആ കാരണം പറഞ്ഞ് അവർ മുടക്കി – ചില മലയാളി വ്യക്തികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ബ്ലസ്സി

മലയാളത്തിന്റെ അഭിമാനമായി മാറിയ സിനിമകളിൽ ഒന്നാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് ഇത്. ഈ നോവലിന്റെ ചലച്ചിത്ര…

3 hours ago

ഉമ്മച്ചിയുടെയും വാപ്പച്ചിയുടെയും വിവാഹ വാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി ദുൽഖർ സൽമാൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സുൽഫത്ത്. ഇരുവരും ഇന്ന് ഇവരുടെ വിവാഹ വാർഷികം…

3 hours ago